സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി നെസ്റ്റ് റസിഡൻസ് അസോസിയേഷൻ സുയോഗ സംഘടിപ്പിച്ചു.


യോഗയുടെയും സൂമ്പയുടെയും കൂടിച്ചേർന്നുളള വ്യായാമ രീതിയാണ് സുയോഗ. വീട്ടമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യം പരിപാലനത്തിനു വേണ്ടിയാണ് നെസ്റ്റ് റസിഡൻസ് അസോസിയേഷൻ ഏഴ് ദിന പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്. മെയ് മാസം ഒന്നു മുതൽ 7 വരെ വൈകിട്ട് 5:30 മുതൽ 6:30 വരെ ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ വച്ചാണ് സുയോഗ നടത്തുന്നത്. അസോസിയേഷൻ്റെ ഉദ്ദേശ രക്ഷ്യങ്ങളിൽ ഏറെ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് അംഗങ്ങളുടെ ആരോഗ്യ സംരക്ഷണം. അതിൻ്റെ ഭാഗമായിട്ടാണ് വേനൽ അവധിയിൽ ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. യോഗയുടെ ആത്മീയതയും സൂമ്പയുടെ മാസ്മരികതയും കൂടിച്ചേർന്ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഡോൺ ബോസ്കോ സ്കൂൾ പ്രിൻസിപ്പാൾ ഫാ. വർഗീസ് ഇടത്തച്ചിറ SDB നിർവ്വഹിച്ചു. ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് മനോബഹലം വർദ്ധിപ്പിക്കുന്നതിനും ഈ നിമിഷത്തിൽ ജീവിക്കാൻ പഠിക്കുന്നതിനും യോഗിയിലൂടെ സാധിക്കുമെന്നും സൂമ്പയുടെ ചടുലമായ ചലനങ്ങളിലൂടെ ശരീരത്തിനും മനസ്സിലും ആനന്ദം ലഭിക്കുമെന്നും ഉദ്ഘാടനവേളയിൽ അദ്ദേഹം പറഞ്ഞു. യോഗാ ട്രയിനർ ശ്രീജ മോഹൻ സൂമ്പ ട്രയിനർ ആര്യലക്ഷ്മി ശിവൻകുട്ടി എന്നിവരാണ് ക്ലാസ്സുകൾ നയിക്കുന്നത്.

നെസ്റ്റ് റെസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് വിപിൻ വിജയൻ അദ്ധ്യക്ഷനായ യോഗത്തിന് സെക്രട്ടറി ജോബി എം ജേക്കബ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി ടി.കെ കുര്യൻ, വൈസ് പ്രസിഡൻ്റ് രമേശ് തങ്കച്ചൻ, ജോയിൻ്റ് സെക്രട്ടറി പോൾ മാത്യം തുടങ്ങിയവർ സംസാരിച്ചു. ഏറെ പ്രയോജനപ്രദമായ ഈ പരിപാടിക്ക് മനോജ് എസ് കെ, നിഷ ബൈജു, ശിവൻകുട്ടി, അജയകുമാർ വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.