മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട്അധ്യാപകർ പ്രകടനത്തിൽ പങ്കെടുക്കണമെന്ന വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവ് പിൻവലിക്കണമെന്ന് കെപി എസ്.ടി.എ ആവശ്യപ്പെട്ടു


മധ്യവേനൽ അവധിക്കാലത്ത് കുട്ടികളുമായി സ്വീകരണ യോഗങ്ങളിൽ എത്തണമെന്ന നിർദ്ദേശം അപ്രായോഗികമാണ്. സമഗ്ര ഗുണമേന്മ വിദ്യാദ്യാസവുമായി ബന്ധപ്പെട്ട് എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ചൊവ്വാഴ്ച പരീക്ഷയാണ്. ഈ അവസരത്തിൽ കുട്ടികളും അധ്യാപകരും നിർബന്ധിതമായ എത്തണമെന്ന നിർദേശം പരീക്ഷകളുടെ സുഗമമായ നടത്തിപ്പിന്നെ ബാധിക്കും സെൻസസ് ഡ്യൂട്ടി. തിരഞ്ഞെടുപ്പ് എന്നിവയുമായി ബന്ധിപ്പിച്ച് മാത്രമേ അധ്യാപകർക്ക് ഡ്യൂട്ടി നൽകാവൂ എന്ന നിർദ്ദേശമുള്ളപ്പോൾ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഉ ത്തവ് അടിയന്തിരമായി പിൻവലിക്കണമെന്ന് കെ പി എസ് ടി.എ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് സംഘടന നേതൃത്വം നല്കും.
ജില്ലാ പ്രസിഡൻ്റ് ജോബിൻ കളത്തിക്കാട്ടിൽ അധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറി പി.എം നാസർ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ബിജോയി മാത്യു, ജോർജ് ജേക്കബ് ആറ്റ്ലി വി.കെ ജില്ലാ സെക്രട്ടറി സുനിൽ റ്റി തോമസ് ട്രഷറർ ഷിൻ്റോ ജോർജ് നേതാക്കളായ ജോസ് Kസെബാസ്റ്റ്യൻ ടി ശിവകുമാർ, ജെ . ബാൽ മണി ,ആനന്ദ് കോട്ടിരി ,ബിൻസ് ദേവസ്യാ , റെജി ജോർജ് , അമൽ ആൻ്റണി എന്നിവർ പ്രസംഗിച്ചു.