സേനാവിഭാഗങ്ങളുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹം : മന്ത്രി റോഷി അഗസ്റ്റിന്‍
ജില്ലയിലെ സേനാ വിഭഗങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.ഇടുക്കി അഗ്‌നിരക്ഷ നിലയത്തിലേക്ക് ലഭിച്ച പുതിയ വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സേനയുടെ ഇടപെടല്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്. ദുരന്ത മുഖത്തും മറ്റുള്ള സാഹചര്യങ്ങളിലും ഇവര്‍ കാണിക്കുന്ന പ്രതിബദ്ധത പ്രത്യേക അഭിനന്ദനo അര്‍ഹിക്കുന്നവയണെന്നും മന്ത്രി പറഞ്ഞു. ഓരോ നിലയത്തിലെയും അടിസ്ഥാന സൗകര്യത്തിന് വേണ്ടിയുള്ള ആവശ്യങ്ങള്‍ സര്‍ക്കാരിനെ ധരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.അഗ്‌നിരക്ഷ ഡയറക്ടര്‍ ജനറലിന്റെ സ്റ്റുത്യര്‍ഹ സേവനത്തിനുള്ള ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരത്തിന് അര്‍ഹരായ ഇടുക്കി അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെവി ജോയ്, അടിമാലി അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി ആര്‍ പ്രദീപ് എന്നിവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
ചടങ്ങിന് ജില്ലാ ഫയര്‍ ഫോഴ്‌സ് ഓഫീസര്‍ റെജി പി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഇടുക്കി അഗ്‌നിരക്ഷ നിലയത്തിലെ ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.