Idukki വാര്‍ത്തകള്‍
ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 106(2)


അപാകമായും ഉദാസീനമായും വാഹനമോടിച്ച് മരണത്തിന് കാരണമായാല്‍ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 106(2) പ്രകാരം 10 വർഷം വരെ ആകാവുന്ന തടവും പിഴയും ലഭിക്കാവുന്നതാണ്.
വാഹനാപകടത്തെത്തുടര്‍ന്ന് ഒരാളുടെ മരണത്തിന് കാരണക്കാരനാകുന്ന വ്യക്തി അപകടത്തിന് കാരണമായ വാഹനം നിര്‍ത്താതെ പോയാല്‍ ടിയാള്‍ക്ക് പത്ത് വർഷം വരെയാകാവുന്ന തടവും പിഴയും ലഭിക്കുാവുന്നതാണ്. സംഭവം നടന്നയുടനെ ഒരു പോലീസ് ഉദ്യോഗസ്ഥനെയോ, മജിസ്ട്രേറ്റിനെയോ വിവരം അറിയിക്കുക എന്നതാണ് നിയമം അനുശാസിക്കുന്നത്. ഒരു നിമിഷത്തെ അശ്രദ്ധ തകര്‍ത്തെറിയുന്നത് ഒരു ജീവനാകാം. അതിനാല്‍ റോഡ് നിയമങ്ങൾ പാലിച്ച് സുരക്ഷിതരായി യാത്ര ചെയ്യൂ. അടിയന്തിര സഹായത്തിനായി എത് സമയത്തും 112 എന്ന ഈ നമ്പരിൽ പോലീസിനെ ബന്ധപ്പെടാം.