കാറിൽ കടത്തുകയായിരുന്ന 270 കുപ്പി മാഹി മദ്യം പിടികൂടി


ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്‌ക്വാഡും, ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ തട്ടേക്കണ്ണി ഭാഗത്ത് വച്ച് കാറിൽ കടത്തുകയായിരുന്ന 270 കുപ്പി മാഹി മദ്യം പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു.ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത്ത് കുമാർ.T യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് KL 35 H 1765 നമ്പർ ഹോണ്ട അമേസ് കാറിൽ മാഹിയിൽ നിന്നും കടത്തിക്കൊണ്ട് വന്ന മദ്യം പിടികൂടിയത്.മദ്യം കടത്തിക്കൊണ്ട് വന്ന ആലത്തൂർ താലൂക്കിൽ മംഗലം ഡാം വില്ലേജിൽ ഒടുകൂർ കരയിൽ ചൂരക്കോട് വീട്ടിൽ സനിൽ ( 34/2025 ) എന്നയാളാണ് പിടിയിലായത്.പരിശോധനയിൽ സർക്കിൾ ഇൻസ്‌പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ നെബു. A.C, ഷാജി ജെയിംസ്, പ്രിവന്റീവ് ഓഫീസർമാരായ സിജുമോൻ. K.N, ജലീൽ. P. M, സിവിൽ എക്സൈസ് ഓഫീസർമാരായ ആൽബിൻ ജോസ്, അനൂപ്. P. ജോസഫ്, CEO ഡ്രൈവർ ശശി. P.K എന്നിവരും പങ്കെടുത്തു.തിങ്കളാഴ്ച 4 കിലോഗ്രാമിലേറെ കഞ്ചാവുമായി അടിമാലിയിൽ നിന്നും അനിൽ ഫ്രാൻസിസ് എന്നയാളെ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. വരും ദിവസങ്ങളിലും മദ്യം, മയക്കുമരുന്നുമായി ബന്ധപ്പെട്ട പരിശോധനകൾ ശക്തമാക്കുമെന്ന് ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ K.S. സുരേഷ് അറിയിച്ചു.