പ്രധാന വാര്‍ത്തകള്‍
ഹെയ്തിയിലുണ്ടായ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 304 ആയി
ഹെയ്തിയുടെ പടിഞ്ഞാറന് തീരത്തുണ്ടായ അതിശക്തമായ ഭൂചലനത്തില് മരിച്ചവരുടെ എണ്ണം 304 ആയി.റിക്ടര് സ്കെയിലില് 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് അമേരിക്കന് ജിയോളജിക്കല് സര്വേ അറിയിച്ചു. മൂന്നു മീറ്റര് വരെ ഉയരമുള്ള സുനാമി ഉണ്ടാകാമെന്ന് മുന്നറിയിപ്പു നല്കിയെങ്കിലും പിന്നീട് പിന്ലവിച്ചു.
1,800 ല് അധികം പേര്ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതാവുകയും ചെയ്തു.വ്യാപകമായ നാശനഷ്ടമുണ്ടായതായി പറഞ്ഞ പ്രധാനമന്ത്രി ഏരിയല് ഹെന്ട്രി ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.തലസ്ഥാനമായ പോര്ട്ട് ഓ പ്രിന്സിനു 150 കിലോമീറ്റര് പടിഞ്ഞാറ് പത്തു കിലോമീറ്റര് ആഴത്തിലാണ് പ്രഭവകേന്ദ്രം. ഭവനങ്ങളടക്കം ഒട്ടേറെ കെട്ടിടങ്ങള് നശിച്ചു. കരീബിയന് മേഖലയിലെ മറ്റു രാജ്യങ്ങളിലും ചലനമുണ്ടായി.