Idukki വാര്‍ത്തകള്‍
കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (കാപ്പാ) പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു


ഇടുക്കി ജില്ലയിൽ നിരന്തരം കഞ്ചാവ് കടത്തി കൊണ്ടുവന്ന് വില്‍പ്പന നടത്തി യുവതലമുറയുടെ ഭാവിയ്ക്ക് ഭീഷണിയായി പ്രവര്‍ത്തിച്ച ഇടുക്കി, ചെറുതോണി ഗാന്ധിനഗർ കോളനി, കാരക്കാട്ട് പുത്തൻ വീട്, അനീഷ് പൊന്നു (36) എന്നയാളെ തുടർന്നും ഇടുക്കി ജില്ലയിലെ കുറ്റകൃത്യങ്ങളിൽ നിന്നും തടയുന്നതിനായി 2007-ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (കാപ്പാ) പ്രകാരം, ബഹുമാനപ്പെട്ട കൊച്ചി മേഖല ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ, ഇയാള്‍ക്ക് ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഒരു വർഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇയാള്‍ ഈ ഉത്തരവ് മറികടന്ന് ജില്ലയില്‍ പ്രവേശിച്ച് നിയമലംഘനം നടത്തിയതിനാല്‍ പോലീസ് പിടികൂടി ജയിലിലടച്ചു.