San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കേരളത്തിൽ 800 സ്ക്രീനുകളിൽ, 4000+ ഷോകളുമായി റെക്കോഡ് റിലീസായി ‘ജയിലർ 2’ നാളെ മുതൽ



രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ആഗോള റിലീസ് നാളെ. കേരളത്തിൽ 800 സ്ക്രീനുകളിൽ ഓൾ ടൈം റെക്കോർഡ് റിലീസായി ആണ് ചിത്രം എത്തുന്നത്. 4000 ഷോകളാണ് ചിത്രം ആദ്യ ദിനം കേരളത്തിൽ കളിക്കുക. ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗിന് റെക്കോർഡ് പ്രതികരണം ആണ് ലഭിച്ചത്. 8 കോടിയോളം ആണ് ചിത്രം കേരളത്തിൽ നിന്ന് നേടിയ പ്രീസെയിൽസ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്യുന്നത്. നാളെ രാവിലെ 6 മണി മുതൽ ചിത്രത്തിൻ്റെ കേരളത്തിലെ ഷോകൾ ആരംഭിക്കും.

ബുക്ക് മൈ ഷോ, ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോ എന്നീ ബുക്കിംഗ് ആപ്പുകളിൽ ഇപ്പോഴും ട്രെൻഡിങ് ആയി തുടരുന്ന ചിത്രത്തിന്, സംസ്ഥാനത്തുടനീളം ഗംഭീര ബുക്കിംഗാണ് ലഭിക്കുന്നത്. പല കേന്ദ്രങ്ങളിലും ആദ്യ ദിവസത്തെ മുഴുവൻ ഷോകളും ഇതിനോടകം ഫുൾ ആയിക്കഴിഞ്ഞു. ഇത് കൂടാതെ തൃശൂർ രാഗം ഉൾപ്പെടെയുള്ള സ്ക്രീനുകളിൽ 24 മണിക്കൂർ മാരത്തോൺ ഷോകളാണ് ആദ്യ ദിനം ജയിലർ 2 നായി നടക്കുക. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിൻ്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.

ചിത്രത്തിൻ്റെ ടിക്കറ്റ് ഡിമാൻഡ് ഓരോ നിമിഷവും വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ കൂടുതൽ പ്രദർശനങ്ങൾ ഉൾപ്പെടുത്തുന്നുണ്ട് എന്നാണ് റിപ്പോർട്ട്. മലയാളത്തിൻ്റെ മെഗാതാരം മോഹൻലാൽ ചിത്രത്തിൽ ഉള്ളതും ചിത്രത്തിന് കേരളത്തിൽ ലഭിക്കുന്ന സ്വീകരണത്തിന് വലിയ കാരണമായിട്ടുണ്ട്. ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തി കൈയടി നേടിയ മോഹൻലാൽ രണ്ടാം ഭാഗത്തിലും എത്തുന്നുവെന്നത് മലയാളി പ്രേക്ഷകരുടെ പ്രതീക്ഷ വർധിപ്പിക്കുന്ന ഘടകമാണ്. രജനികാന്തിന്റെയും മോഹൻലാലിന്റെയും സാന്നിധ്യം ചിത്രം ബിഗ് സ്ക്രീനിൽ കാണാനുള്ള ആവേശം പ്രേക്ഷകരിൽ ഉണ്ടാക്കുന്നതിൽ നിർണായകമായിട്ടുണ്ട്.

ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ജയിലറി’ന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ ശിവ രാജ്കുമാറും തിരിച്ചെത്തുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും താരനിരയിലുണ്ട്.


രചന, സംവിധാനം: നെൽസൺ ദിലീപ്കുമാർ, നിർമ്മാതാവ്: കലാനിധി മാരൻ, ബാനർ: സൺ പിക്ചേഴ്സ്, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റിംഗ്: ആർ. നിർമ്മൽ, സംഗീതം: അനിരുദ്ധ് രവിചന്ദർ, പ്രൊഡക്ഷൻ ഡിസൈനർ: ഡോ. കെ. കിരൺ, ആക്ഷൻ: ചേതൻ ഡി’സൂസ, കോസ്റ്റ്യൂം ഡിസൈനർമാർ: പല്ലവി സിംഗ്, മുതുൽ ഹഫീസ്, സൗണ്ട് മിക്സ്: സുരേൻ ജി., സൗണ്ട് ഡിസൈൻ: സുരേൻ ജി., എസ്. അളഗിയകൂത്തൻ, കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്കൽ, ഡി.ഐ. ലാബ്: അന്നപൂർണ സ്റ്റുഡിയോസ്, വി.എഫ്.എക്സ്. പ്രൊഡ്യൂസർ: സന്തോഷ് രാജു, മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്, സ്റ്റിൽസ്: വി. സിത്തിരസു, പബ്ലിസിറ്റി ഡിസൈൻ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർമാർ: ഡി. രമേഷ് കുച്ചിരായർ, ആർ. എസ്. സുരേഷ് മണിയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ റെഡ്ഡി, പി.ആർ.ഒ: ശബരി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!