റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ‘HOPE – Connecting Lives, Creating Future’ പദ്ധതിയുടെ ഭാഗമായി വള്ളക്കടവ് സ്നേഹാസദൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കായി ‘കരുതൽ’ പരിപാടി സംഘടിപ്പിച്ചു.

ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ബേബി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സന്തോഷവും സ്നേഹവും പകരുക എന്ന ലക്ഷ്യത്തോടെയാണ് “കരുതൽ ” പരിപാടി സംഘടിപ്പിച്ചത്.
റോട്ടറി ക്ലബ് പ്രസിഡന്റ് സിബിച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ സ്നേഹാസദൻ സ്പെഷ്യൽ സ്കൂളിന് റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ രണ്ട് അലമാരകളും ക്യാഷ് പ്രൈസും കൈമാറി. സ്കൂളിന്റെ പ്രവർത്തനങ്ങൾക്കും കുട്ടികളുടെ ക്ഷേമത്തിനും പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സഹായം നൽകിയത്.
അസിസ്റ്റന്റ് ഗവർണർ മനോജ് അഗസ്റ്റിൻ, ഡിസ്ട്രിക്ട് ഡെപ്യൂട്ടി ഡയറക്ടർ ബൈജു എബ്രഹാം, പി.എം. ജോസഫ്, പ്രോഗ്രാം ചെയർമാൻ ഫാ. ജെയിംസ് കുര്യൻ, ഒ.എ. തോമസ്, അജോ എബ്രഹാം, എ.യു. കുര്യൻ, ബൈജു ജോസ്, അജോ ജോസഫ്, എബ്രഹാം ജോസഫ്, ഷെർളി ബൈജു, ടെസ്സി തോമസ്, ആൻസി കുര്യൻ എന്നിവർ പങ്കെടുത്തു.
സ്നേഹാസദൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ ജെസി മരിയ, സിസ്റ്റേഴ്സ്, അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളോടൊപ്പം സമയം ചെലവഴിച്ചും വിവിധ സന്തോഷകരമായ പ്രവർത്തനങ്ങളിൽ പങ്കുചേർന്നും റോട്ടറി അംഗങ്ങൾ സ്നേഹത്തിന്റെയും കരുതലിന്റെയും സന്ദേശം പകർന്നു. സമൂഹത്തിലെ എല്ലാവരെയും ചേർത്തുപിടിച്ച് സന്തോഷം പങ്കിടുക എന്ന റോട്ടറിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.




































































































































