നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
പെൺകുട്ടികളെ തൊഴിലിലേക്ക് നയിക്കണം : കെ.കെ.ഷൈലജ
ലബ്ബക്കട : പെൺകുട്ടികളെ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കി ഒരു തൊഴിലിലേയ്ക്ക് കൈപിടിച്ചുയർത്താനാണ് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ ടീച്ചർ. ജെ.പി.എം.ആർട്ട്സ് ആൻഡ് സയൻസ് കോളജിൽ വിമൺ ഡെവലപ്പ്മെന്റ് സെൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ടീച്ചർ. പെൺകുട്ടികൾ വിവാഹത്തിലേക്ക് നയിക്കപ്പെടേണ്ടവർ മാത്രമാണ് എന്ന ചിന്ത വെടിയണം.
സമൂഹത്തിൽ നിലനില്ക്കുന്ന അനീതിക്കെതിരെ പ്രതികരിക്കാൻ സ്ത്രീകൾക്ക് സാധിക്കണം. സ്ത്രീധനം കൊടുക്കില്ല , വാങ്ങില്ല എന്ന് ഓരോരുത്തരും പ്രതിജ്ഞ ചെയ്യണമെന്നും ടിച്ചർ പറഞ്ഞു. യോഗത്തിൽ പ്രിൻസിപ്പാൾ ഡോ.വി.വി.ജോർജ്കുട്ടി, വൈസ് പ്രിൻസിപ്പൽ റവ.ഡോ. റ്റോണി ആടുകുഴിയിൽ, ക്രിഷ്ണരാജ് എസ് , സിൽജ പി.ഡി., സുലു പി. തമ്പി , ആതിരാ ആർ എന്നിവർ സംസാരിച്ചു.