കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കും: മൃഗസംരക്ഷണ ഓഫീസര്‍


വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മൂന്ന് കറവപ്പശുക്കള്‍ പേവിഷബാധയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് മരിച്ച സാഹചര്യത്തില്‍ സമീപപ്രദേശത്തുള്ള മുഴുവന്‍ കന്നുകാലികളെയും പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.
മരണപ്പെട്ട ഉരുക്കള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. കുറുനരി, കീരി പോലെയുള്ള വന്യജീവികളുടെ ആക്രമണത്തില്‍ നിന്നും കന്നുകാലികളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കര്‍ഷകര്‍ സ്വീകരിക്കണം. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അതത് മൃഗാശുപത്രികളുമായി ബന്ധപ്പെട്ട് ചികിത്സ സ്വീകരിക്കണം. ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആനിമല്‍ ഡിസ്സ് കണ്‍ട്രോള്‍ പ്രൊജക്റ്റ് ജില്ലാ കോ-ഓഡിനേറ്ററുടെ നേതൃത്വത്തില്‍ ദ്രുത കര്‍മസേന രൂപീകരിച്ചു നടപടികള്‍ സ്വീകരിച്ചതായും മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.