Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പനയിലെ ഭിന്നശേഷിക്കാരെ കൈപിടിച്ച് ഉയർത്തി നഗരസഭ.


തന്നത് ഫണ്ടിൽ നിന്ന് 7 ലക്ഷം രൂപാ വിനിയോഗിച്ച് മുച്ചക്ര വാഹനങ്ങൾ വിതരണംചെയ്തു.
കട്ടപ്പന നഗരസഭ പരിധിയിലെ ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ പ്രോൽസാഹിപ്പിക്കുക, അവരെ സ്വയം പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ തനത് ഫണ്ടിൽ നിന്ന് 7 ലക്ഷം രൂപാ മാറ്റി വച്ച് മുച്ചക്ര വാഹനം വിതരണം ചെയ്തത്.
ആദ്യഘട്ടത്തിൽ മൂന്നു പേർക്കും രണ്ടാം ഘട്ടത്തിൽ നാലുപേർക്കുമുൾപ്പെടെ ഏഴു മുച്ചക്ര വാഹനങ്ങളാണ് വിതരണം ചെയ്തത്.
നഗരസഭ ചെയർപേഴ്സൺ ബീനാ റ്റോമി വിതരണോഘാടനം നിർവ്വഹിച്ചു.
ഭിന്നശേഷിക്കാരേ ചേർത്ത് പിടിക്കുന്ന നഗരസഭയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് വാഹനം ഏറ്റുവാങ്ങിയവർ പറഞ്ഞു.
വൈസ് ചെയർമാൻ അഡ്വ: കെ ജെ ബെന്നി,
ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ലീലാമ്മ ബേബി, കൗൺസിലർ
സോണിയ ജെയ്ബി,
സെക്രട്ടറി അജി K തോമസ്,
ICDS സൂപ്പർ വൈസർ ദീപാ സെബാസ്റ്റ്യൻ,
ബിൻസി ഷാജി തുടങ്ങിയവർ പങ്കെടുത്തു