SUCI ( കമ്മ്യൂണിസ്റ്റ്) AIUTUC യുടെയും നേത്യത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവരുന്ന ആശാവർക്കർമാരുടെ സമരത്തെ INTUC സ്റ്റേറ്റ് കമ്മറ്റി പിന്തുണയ്ക്കുന്നു


എന്നാൽ സമരത്തിന് ആധാരമായി ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങളിൽ താല്പര്യമായി വിയോജിപ്പുണ്ട്
കേന്ദ്ര ആവിഷ്കൃത പദ്ധതിയുടെ ഭാഗമായിട്ടാണ് രാജ്യത്തെ സ്‌കീം തൊഴിലാളിയുടെ രൂപവൽക്കരണവും പ്രവർത്തനങ്ങളും നടന്നുവരുന്നത്
ആരോഗ്യം മേഖലയിലെ ജീവനക്കാരോടൊപ്പം ജോലി ചെയ്തുവരുന്ന ആശ വർക്കർമാർക്ക് ആരോഗ്യ മേഖല തൊഴിലാളി ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളവും ക്ഷേമബത്തയും നൽകണമെന്നാണ് INTUC യുടെ ആവശ്യം 2007 ൽ ആരംഭിച്ച ഈ പദ്ധതിയിൽ അംഗങ്ങളായ ആശാ വർക്കർമാർക്ക് പ്രതിമാസം 500 രൂപയിൽ ആരംഭിച്ച് 2023 മുതൽ 7000 രൂപ ഓണറേറിയം നൽകുന്നു ഇതിനു മാറ്റം വരുത്തിയേ പറ്റൂ
രാജ്യത്തെയും സംസ്ഥാനത്തെയും ആശ തൊഴിലാളികൾക്ക് അവർ ചെയ്യുന്ന ജോലിയും ഓരോ ദിവസത്തെ ജോലിസമയവും കണക്കാക്കിയാൽ ആരോഗ്യ മേഖല ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം പതിനെണ്ണായിരം രൂപയും ക്ഷാമബത്ത 55% ആകെ 27900 രൂപയാണ് ഈ തുക ശമ്പളമായി ആശാ തൊഴിലാളികൾക്ക് നിശ്ചയിക്കണം
60:40 അനുപാതകത്വം കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുള്ളതിനാൽ 27900 രൂപയുടെ 60 ശതമാനം 16740 രൂപ കേന്ദ്ര സർക്കാരും 40% ആയ 11160 രൂപ സംസ്ഥാന സർക്കാരും വഹിച്ചുകൊണ്ട് തൊഴിലാളികൾക്ക് വേദന ഉറപ്പുവരുത്തണം INTUC യുടെയും മുഖ്യമായ ആവശ്യം ഇതാണ് ആശ വർക്കർമാരെ തൊഴിലാളികളായ അംഗീകരിച്ച് അർഹതപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ സർക്കാരുകൾ നടപടി സ്വീകരിക്കണം INTUC യുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടന്നുവരുന്നു
INTUC സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് മന്ത്രിയുടെ വസതിയിലേക്ക് മാർച്ചും ധർണയം നടത്തി. റീജണൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിലേക്ക് പ്രകടനവും ധർണയും നടത്തി. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസുകളുടെ മുന്നിൽ പ്രകടനവും ധർണ സമരങ്ങളും നടത്തി
INTUC എന്നും തൊഴിലാളികളുടെ ഒപ്പമാണ് നൽകേണ്ടത് അർഹതപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും ആണ് 5 ലക്ഷം രൂപ പിരിഞ്ഞു പോകുന്ന ആശ വർക്കർമാർക്ക് ഗ്രാറ്റിവിറ്റി നൽകുക ജോലിഭാരം ക്രമീകരിക്കുക ആശാവർക്കർമാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് INTUC സമര രംഗത്തുള്ളത്.
വാര്‍ത്താസമ്മേളനത്തില്‍ മുന്‍ എംഎല്‍എ എ കെ മണി, ജില്ലാ പ്രസിഡന്റ് രാജ മാട്ടുക്കാരന്‍, പി ആര്‍ അയ്യപ്പന്‍, ജി മുനിയാണ്ടി, കെ എ സിദ്ധിഖ്, ഡി കുമാര്‍, രാജു ബേബി, വക്കച്ചന്‍ തുരുത്തിയില്‍, ലക്ഷ്മി ചന്ദ്രശേഖര്‍, കെ കെ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.