പോക്സോ കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവും 61000/- രൂപ പിഴയും


കുമളി. പ്രായപൂർത്തി ആകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയായ കോട്ടയം ജില്ലയിൽ വാഴൂർ വില്ലേജിൽ പുളിക്കൽ കവല കരയിൽ നെടുമാവ് ഭാഗത്തു പറയ്ക്കൽ വീട്ടിൽ നിന്നും ചക്കുപള്ളം വില്ലേജിൽ 6 th മൈൽ സെന്റർ കവല ഭാഗത്ത് കറുമ്പുംകാലായിൽ വീട്ടിൽ താമസം കുഞ്ഞുമോൻ മകൻ 39 വയസ്സുള്ള പ്രദീപ് P T നെയാണ് കട്ടപ്പന പോക്സോ കോടതി ജഡ്ജ് മഞ്ജു. വി ശിക്ഷിച്ചത്. പോക്സോ വകുപ്പ് പ്രകാരം 5 വർഷം കഠിന തടവിനും 40000/- രൂപ പിഴയും IPC യുടെ വിവിധ വകുപ്പുകൾ പ്രകാരം 7 വർഷം കഠിന തടവിനും 21000/- രൂപ പിഴയുമാണ് വിധിച്ചത്. 2023 ലാണ് കേസിനാസ്പതമായ സംഭവം. പാസ്റ്ററായ പ്രതിക്ക് അതിജീവിതയെ ലൈംഗികാതിക്രമം നടത്തി മാനഹാനി വരുത്തണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി 17-10-2023 തീയതി വൈകി 6.00 മണിയോട്കൂടി പ്രതിയും മറ്റും താമസിച്ചുവരുന്ന ചക്കുപള്ളം വില്ലേജിൽ ടി കരയിൽ 6-ാം മൈൽ ഭാഗത്തുള്ള വീടിന്റെ ഹാൾമുറിയുടെ സമീപത്തുള്ള മുറിയിലേയ്ക്ക് കൂട്ടികൊണ്ടുപോയി ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തി എന്നുള്ളതാണ് കേസ്.പ്രോസീക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി