Idukki വാര്‍ത്തകള്‍
ഭക്തിയുടെ നിറവിൽ ത്യാഗ സ്മരണ പുതുക്കി വാഗമൺ കുരിശുമലയിൽ നാല്പതാം വെള്ളി ആചരണം


വാഗമൺ കുരിശുമലയിൽ നൂറ്റിയിരുപത്തിയൊന്നാമത് നാല്പതാം വെള്ളി ആചരണം നടന്നു. പാലാ രൂപതയിലെ വെള്ളികുളം അടിവാരം ഇടവകകൾ രാവിലെ 9 മണിക്ക് കല്ലില്ലാകവലയിൽ നിന്നും ആരംഭിച്ച കുരിശിന്റെവഴിക്ക് നേതൃത്വം നൽകി. പാലാ രൂപതയുടെ വികാരി ജനറാൾ മോൺ. ജോസഫ് കണിയോടിക്കൽ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ജേക്കബ് തന്നിക്കപ്പാറ,ഫാ. സെബാസ്റ്റ്യൻ കടപ്ലാക്കൽ, ഫാ.സ്കറിയ വേങ്ങത്താനം, ഫാ. റിനോ പുത്തൻപുരക്കൽ, ഫാ. ആന്റണി വാഴയിൽ എന്നിവർ പങ്കെടുത്തു.