നാട്ടുവാര്‍ത്തകള്‍
മേരികുളത്ത് വെറുതേ ഒരു എ.ടി.എം.കൗണ്ടർ
മേരികുളം : എസ്.ബി.ഐ.യുടെ മേരികുളത്തെ എ.ടി.എം. കൗണ്ടർ നാട്ടുകാർക്ക് പ്രയോജനപ്പെടുന്നില്ലെന്ന് പരാതി. തകരാറിലായിട്ട് ഒരു മാസം കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാൻ അധികൃതർ തയ്യാറായില്ല.
ജീവനക്കാരന് കോവിഡ് ബാധിച്ചതിനാൽ ഒരാഴ്ചയായി മാട്ടുക്കട്ട യൂണിയൻ ബാങ്കിന്റെ എ.ടി.എമ്മിലും പണം നിറയ്ക്കുന്നില്ല. ഇതോടെ കിലോമീറ്ററുകൾ യാത്രചെയ്ത് ഉപ്പുതറ, ചപ്പാത്ത്, കാഞ്ചിയാർ എന്നിവിടങ്ങളിലെ എ.ടി.എമ്മുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.