Idukki വാര്‍ത്തകള്‍
ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ ഹൈസ്കൂൾ ശാന്തിഗ്രാമിൽ 2025-26വർഷത്തേക്കുള്ള ഗ്രാൻഡ് അഡ്മിഷൻ ഫെസ്റ്റ് നടന്നു


ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ ഹൈസ്കൂൾ ശാന്തിഗ്രാമിൽ 2025-26വർഷത്തേക്കുള്ള ഗ്രാൻഡ് അഡ്മിഷൻ ഫെസ്റ്റ് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറനാംകുന്നേൽ ഉദ്ഘാടനം നിർവഹിച്ചു. മാറുന്ന കാലത്ത് മാതാപിതാക്കൾ വിദ്യാഭ്യാസത്തിൽ കൂടതൽ ശ്രദ്ധിക്കണമെന്നും കുട്ടികളെ കൂടുതൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കെ ജി ക്ലാസ്സുകളിൽ അഡ്മിഷനെടുത്ത മുഴുവൻ കുട്ടികൾക്കും പഠനകിറ്റുകൾ നൽകി. ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് അനന്ദ് സുനിൽകുമാർ കിറ്റുകളുടെ വിതരണോത്ഘാടനം നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് ഷൈൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ അജയൻ എൻ ആർ, രാജീവ് വാസു, സജിദാസ് മോഹൻ, ഉഷ കെ എസ്, അമ്പിളി പി ബി എന്നിവർ സംസാരിച്ചു.
ആദ്യ ദിവസം തന്നെ നൂറോളം കുട്ടികൾ പുതുതായി അഡ്മിഷനെടുത്തു.