ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസിന്റെ ചെറുതോണി ഓഫീസിലേക്ക് ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി


ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസിന്റെ ചെറുതോണി ഓഫീസിലേക്ക്
ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. വഹഫ് നിയമഭേദഗതിയെ എതിർക്കുന്ന എം.പിയുടെ വർഗീയ നിലപാടിൽ പ്രതിഷേധിച്ച് നടത്തിയ പരിപാടി ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ വി.സി. വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.
ജാതിമത ചിന്തകൾക്കതീതമായി എല്ലാവർക്കും രാജ്യത്ത് ഒരേ നിയമവും നീതിയും നടപ്പാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും വഖഫ് നിയമ ഭേദഗതിയെ എതിർക്കുന്ന ഇടുക്കി എംപി അഡ്വ. സീൻ കുര്യാക്കോസിന്റെ വർഗീയ നിലപാടിൽ പ്രതിഷേധമറിയിച്ചാണ് ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.പിയുടെ ചെറുതോണി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും തുടർന്ന് ധർണ്ണയും സംഘടിപ്പിച്ചത്. വഖഫ് നിയമ ഭേദഗതി ബിൽ പ്രധാനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച അതേസമയത്താണ് ഇടുക്കിയിൽ ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചത് .
ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗൺ ചുറ്റി എം.പിയുടെ ഓഫീസ് കവാടത്തിൽ എത്തിയപ്പോൾ ചെറുതോണി പോലീസ് സബ്ബ് ഇൻസ്പെക്ടർ സാബുവിന്റെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി. സി വർഗീസ് ഉദ്ഘാടനം ചെയ്തു .
സൗത്ത് ജില്ലാ വൈസ് പ്രസിഡണ്ട് കെ കുമാർ അധ്യക്ഷനായിരുന്നു.
ബിജെപി ദേശീയ സമിതി അംഗം ശ്രീനഗരി രാജൻ മുഖ്യപ്രഭാഷണം നടത്തി .
വൈസ് പ്രസിഡന്റ് സി. സന്തോഷ് കുമാർ , ജനറൽ സെക്രട്ടറി രതീഷ് വരകുമല, ഇടുക്കി മണ്ഡലം പ്രസിഡണ്ട് ലീന രാജു .
മറ്റ് നേതാക്കളായ സുരേഷ് മീനത്തേരി , അനന്തു മങ്ങാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി …..