ആരോഗ്യംനാട്ടുവാര്‍ത്തകള്‍
ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം : ഡിഎംഒ

ഓണാഘോഷവുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, പൊതുവാഹനങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു.
പൊതുജനങ്ങളും, വ്യാപാരി-വ്യവസായികളും, മതമേലധികാരികളും ജാഗ്രത പാലിക്കണം. വ്യാപാര സ്ഥാപനങ്ങളിലും, പൊതുവാഹനങ്ങളിലും, വിനോദ സഞ്ചാര കേന്ദ്രങ്ങളിലും, തിരക്ക് വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുണ്ട്. ആളുകള്‍ കൂട്ടം കൂടുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. പൊതു സ്ഥലങ്ങളില്‍ ക്യത്യമായി മാസ്‌ക്ക് ധരിക്കണം. ഇടയ്ക്കിടെ കൈകള്‍ സാനിറ്റൈസ് ചെയ്യണം. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍ എന്നിവ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡിഎംഒ അഭ്യര്‍ത്ഥിച്ചു.