Idukki വാര്‍ത്തകള്‍
സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ 1 മുതൽ കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ


സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ 1 മുതൽ കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ. കട്ടപ്പന പബ്ലിക്ക് ലൈബ്രറിയുടെയും കാസ്ക് കട്ടപ്പനയുടെയും സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 1 മുതൽ മെയ് 31 വരെ കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സമ്മർ ഫുട്ബോൾ ക്യാമ്പ് നടത്തുന്നത്.
ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിന്റെ ഉൽഘാടനം 4 മണിക്ക് സ്കൂൾ മാനേജർ ഫാദർ ജോസ് മാത്യൂ പറപ്പള്ളിൽ നിർവ്വഹിക്കും. ലൈബ്രറി പ്രസിഡൻ്റ് ജോയി ആനിത്തോട്ടം അദ്ധ്യക്ഷത വഹിക്കും.