Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

സഭയോടു കൂടെയായിരിക്കുക എന്നത് ജീവിതത്തിന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നയാഥാര്‍ത്ഥ്യങ്ങളാണ്: മാര്‍ ജോസ് പുളിക്കല്‍



കാഞ്ഞിരപ്പള്ളി: ഈശോയോടുകൂടെ ആയിരിക്കുക, സഭയോടു കൂടെയായിരിക്കുക എന്നുള്ളത് ജീവിതത്തിന്റെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. രൂപതയിലെ വിശ്വാസത്തിന്റെ ആഘോഷമായ ഉത്ഥാനോത്സവം സെന്റ് ഡോമിനിക്‌സ് കത്തീഡ്രലില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയ്ക്കും സമൂഹത്തിനും കരുത്തുപകരുന്ന വ്യക്തിത്വങ്ങളായി മാറുവാനും ദൈവത്തിന്റെ ദാനമായ ഈ ജീവിതം സന്തോഷത്തോടെയും സുന്ദരമായും ജീവിക്കുവാനും ഉത്ഥാനോത്സവത്തിന്റെ ദിനങ്ങള്‍ ശക്തിപകരട്ടെയെന്നും മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു.

ഈശോയുടെ ജനന ജീവിത മരണ ഉത്ഥാനരംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കത്തീഡ്രല്‍ സണ്‍ഡേസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ദൃശ്യാവിഷ്‌കാരം വിളംബരജാഥയെ കൂടുതല്‍ വര്‍ണ്ണാഭമാക്കി.

കത്തീദ്രല്‍ വികാരിയും ആര്‍ച്ച്പ്രീസ്റ്റുമായ റവ.ഡോ.കുര്യന്‍ താമരശ്ശേരി, വിശ്വാസജീവിത പരിശീലന കേന്ദ്രം രൂപതാ ഡയറക്ടര്‍ റവ.ഡോ.തോമസ് വാളന്മനാല്‍, ഫാ. ജോസഫ് ആലപ്പാട്ടുകുന്നേല്‍, ഫാ. തോമസ് മുളങ്ങാശ്ശേരില്‍, ഫാ.ജേക്കബ് ചാത്തനാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.
ഉത്ഥാനോത്സവത്തിന്റെ
സമാപന ദിവസമായ ഏപ്രിൽ 4 ന് രൂപതയിലെ കാൽ ലക്ഷത്തോളം വരുന്ന സൺ‌ഡേ സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, സന്യസ്ഥർ, വൈദീകർ എന്നിവർ ലഹരി വിരുദ്ധ പ്രതിജ്ഞയും തുടർന്ന്
ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളും ലഹരി വിരുദ്ധ റാലിയും നടത്തും. തങ്ങൾ ലഹരി ഉപയോഗിക്കില്ലന്നും, ആരെങ്കിലും ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അവരെ നിരുത്സാഹ പെടുത്തുമെന്നും, വിവരം അധികൃതരെ അറിയിച്ചു തങ്ങളുടെ വിദ്യാലയവും പരിസര പ്രദേശവും ലഹരി വിമുക്തമാക്കാൻ പരിശ്രമിക്കുമെന്നും കുട്ടികൾ പ്രതിജ്ഞ എടുക്കും.
ലഹരി വിരുദ്ധ ബോധവൽക്കരുണ പരിപാടികളുടെ ഉൽഘാടനം രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു നിർവഹിക്കും. രൂപതയിലെ വിവിധ ഇടവകളിലെ വൈദികർ അതാത് ഇടവകളിലെ ലഹരി വിരുദ്ധ റാലി ഫ്ലാഗ് ഓഫ് ചെയ്യും. സൺ‌ഡേ സ്കൂൾ ഹെഡ് മാസ്റ്റർ മാർ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾക്ക് നേതൃത്വം നൽകും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!