പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണം; കെ.എസ് .എസ്. പി.യു


സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഇടുക്കി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അഞ്ച് വർഷം കൂടുമ്പോൾ പെൻഷൻ പരിഷ്കരണം നടത്തുന്നതാണ് സംസ്ഥാനത്തെ കീഴ് വഴക്കം. അതനുസരിച്ച് 2024 ജൂലൈ ഒന്നുമുതൽ പരിഷ്കരണം നടത്തേണ്ടതാണ്. പ്രാബല്യത്തിയതി കഴിഞ്ഞ് ഒരു വർഷം ആകാറായിട്ടും പരിഷ്കരണ കമ്മീഷനെ നിയമിച്ചിട്ടില്ല.
അടിമാലി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ജില്ലാ സമ്മേളനം ദേവികുളം എം.എൽ.എ അഡ്വ.എ.രാജ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള അവഗണനയും പ്രതികാര നടപടികളും സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തിൻ്റെ വികസന ക്ഷേമ പ്രവർത്തനങ്ങളെ പിന്നോട്ടടിപ്പിക്കുന്നുവെന്നും, പെൻഷൻകാരുടെ ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ കേരള സർക്കാരിന് അനുകൂല നിലപാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് കെ.കെ. സുകുമാരൻ അധ്യക്ഷനായി. സമ്മേളനത്തിന് മുന്നോടിയായി നൂറുകണക്കിന് വനിതകളടക്കം. പങ്കെടുത്ത പ്രകടനം ഗവ.ഹൈസ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച് സമ്മേളനഹാളിന് സമീപം സമാപിച്ചു. പ്രതിനിധി സമ്മേളനം കെ. എസ്. എസ്.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി ആർ രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു.മുൻകാല നേതാക്കളെ സംസ്ഥാന കമ്മിറ്റിയംഗം വി.കെ. മാണി ഷാൾ അണിയിച്ച്ആദരിച്ചു.ജില്ലാ സെക്രട്ടറി എ.എൻ.ചന്ദ്രബാബു, ട്രഷറർ റ്റി. ചെല്ലപ്പൻ, സംസ്ഥാന കമ്മിററിയംഗം എം. എസ്. ചന്ദ്രൻ
ജില്ലാ കലോത്സവത്തോടനുബന്ധിച്ച് നടത്തിയ മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി. അന്തർദേശീയ നീന്തൽ മത്സരങ്ങളിൽ സ്വർണ്ണ മെഡൽ നേടിയ ബേബി വർഗീസ്, സ്പോർട്സ് മത്സര വിജയികളായ സണ്ണി സെബാസ്റ്റ്യൻ, ഇ.ജെ. ജേക്കബ് എന്നിവരെ അനുമോദിച്ചു.തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി
കെ.കെ. സുകുമാരൻ. പ്രസിഡൻ്റ്, എ.എൻ.ചന്ദ്രബാബു സെക്രട്ടറി, റ്റി. ചെല്ലപ്പൻ. ട്രഷറർ,
വൈസ് പ്രസിഡൻ്റ്മാരായി, വി.വി .ഫിലിപ്പ്, പി.ഡി. ദാനിയേൽ, ലീലാമ്മ ഗോപിനാഥ്, പി.എം. അബ്ദുൾ അസീസ്
ജോയിൻ്റ് സെക്രട്ടറിമാരായി പി.പി. സൂര്യകുമാർ, പി.കെ. സുകുമാരൻ, റ്റി.എം. ഗോപാലകൃഷ്ണൻ, മോളിക്കുട്ടി മാത്യു എന്നിവരടങ്ങുന്ന കമ്മറ്റിയേയും തിരഞ്ഞെടുത്തു