കാമാക്ഷിയിൽ ലഹരിയ്ക്കും ഗാർഹിക പീഡനങ്ങൾക്കുമെതിരെ കൗൺസലിംഗ് ക്ലിനിക്ക്


കാമാക്ഷി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽകുട്ടികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗ പ്രവണതകൾക്കും,ബാല, ഗാർഹിക പീഢനങ്ങൾക്കുമെതിരെ തണൽ കൗൺസലിംഗ് ക്ലിനിക്ക് ആരംഭിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ആരംഭിച തണൽ കൗൺസലിംഗ് ക്ലിനിക്കിന്റെ നേതൃത്വത്തിൽ സ്കൂളുകൾ, അങ്കണവാടികൾഎന്നിവടങ്ങളിൽ കുട്ടികൾക്കും കൗമാരപ്രായക്കാർക്കും വേണ്ടി പ്രത്യേക ബോധവൽകര പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കും. സാമുഹ്യ നീതി വകുപ്പ്, കുടുംബശ്രീമിഷൻ, വനിത 1ശിശു വികസനവകുപ്പ്, കേരള പോലീസ്, എക്സൈസ്, വിദ്യാഭ്യാസ വകുപ്പ്, Ncc, എൻജിഒ കൾ എന്നിവയുടെ സഹകരണത്തോടെയാണ് ബോധവൽകരണ പ്രവർത്തനങ്ങളും ആക്ഷനുകൾക്കും രൂപം നൽകുന്നത്.ഇതോടൊപ്പം പഞ്ചായത്തിലെ വനിതകൾക്കും കുട്ടികൾക്കുo സൗജന്യ നിയമ സഹായം ഉറപ്പു വരുത്തുവാൻ പഞ്ചായത്ത് ആരംഭിച്ച പ്രത്യാശ നിയമ സഹായ കേന്ദ്രത്തിനെ തണൽ കൗൺസലിംഗ് ക്ലിനിക്കുമായി ബന്ധപ്പെടുത്തും. മാസത്തിൽ 20 ദിവസം കൗൺസലിംഗ് സൗകര്യവും, 4 ദിവസം നിയമ സഹായവും ലഭിക്കുന്ന നിലയിൽ പഞ്ചായത്തിന്റെ കീഴിൽ ആരoഭിച്ച പ്രത്യാശ,ദിശ, തണൽ എന്നി മുന്ന് സെന്ററുകളുടെ പ്രവർത്തനം ഐ സി ഡി എസ് സൂപ്പർവൈസറുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കും. പഞ്ചായത്ത് തല ജാഗ്രതാ സമിതി, ജെന്റർ റിസോഴ്സ് സെന്റർ എന്നിവ തണൽ കൗൺസലിംഗ് സെന്ററിന്റെ ദൈനം ദിന പ്രവർത്തനങ്ങൾ വിലയിരുത്തും. കൂടാതെ ഇതോടനുബന്ധിച്ച് ഐ സി ഡി എസിന്റെ സേവനം പൊതു ജനങ്ങൾക്ക് കുടു തൽ ലഭ്യമാകുവാൻ ഐ സി ഡി എസ് പഞ്ചായത്തുതല ഓഫീസും ഇതോട് അനുബന്ധിച്ച് ആരംഭിച്ചു. തണൽ കൗൺസലിംഗ് ക്ലിനിക്ക്, ജാഗ്രത സമിതി ഓഫീസ്, ICDS ഓഫീസ്, ജെന്റർ റിസോഴ്സ് സെന്റർ എന്നിവയുടെ സംയുക്ത ഉൽഘാടനം കാമാക്ഷി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് .അനു മോൾ ജോസ് നിർവഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സോണി ചൊള്ളാമഠത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ റിന്റാമോൾ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ ജോസ് തൈചേരി, CDS ചെയർ പേഴ്സൺ ലിസി മാത്യു, SCB ബോർഡ് മെബർ കെ.എസ് മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. ജി ആർ സി ചെയർ പേഴ്സൺ ഷേർളി ജോസഫ് സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ D മറിയാമ്മ കൃതജ്ഞതയും പറഞ്ഞു. ജി ആർ സി കൗൺസിലർ മഞ്ജു സജി ജാഗ്രത സമിതി അംഗങ്ങൾക്ക് ക്ലാസ്സ് നയിച്ചു.