കൗമാരക്കാരിൽ ലഹരി ഉപയോഗം വർധിച്ചതാണ് ഇപ്പോൾ കേരളം നേരിടുന്ന ഏറ്റവും വലിയ വിപത്തെന്ന്
മുൻ എക്സൈസ് കമ്മിഷണർ ഋഷിരാജ്സിങ്ങ്


വീടുകളിലും, കലാലയങ്ങളിലും ആണ് ലഹരി ഉപയോഗം കൂടുതലായി നടക്കുന്നതെന്ന് അദേഹം പറഞ്ഞു. ഏലപ്പാറയിലെ പൂർവ വിദ്യാർഥി സംഘടനയായ എൽഫോസ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ പ്രചാരണ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു ഋഷിരാജ് സിങ്. കഴിഞ്ഞ 10 മാസത്തിനിടെ ലഹരി ഉപയോഗം മൂലം അക്രമ സംഭവങ്ങൾ വർധിച്ചതായാണ് കണക്കുകൾ തെളിയിക്കുന്നത്
ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ രക്ഷകർത്താക്കളും, അധ്യാപകരും രംഗത്തിറങ്ങണം. വിദ്യാർഥികളിൽ അവരുടെ ശേഷിക്കപ്പുറം കാര്യങ്ങൾ ചെയ്യാൻ സമർദം ചെലുത്തുമ്പോൾ ഇവർ ലഹരി തേടി പോകുന്നതിന് ഇടയാക്കും.
ഇതിനു ഇട നൽകരുത്. സമ്മേളനം ഏലപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ തോമസ് ഉദ്ഘാനം ചെയ്തു. എൽഫോസ പ്രസിഡൻ്റ് മാത്യൂ ജോൺ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത് അംഗം അഫിൻ ആൽബർട്ട്, പഞ്ചായത്ത് അംഗങ്ങളായ സരിതാ സുബാഷ്,
കൊച്ചി മഞ്ഞുമ്മൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ തോമസ് വർഗീസ്, ഐഎച്ച്ആർഡി പ്രിൻസിപ്പൽ പി ബാബു, മാർ ബസേലിയോസ് എൻജിനീയറിങ് കോളജ് ഡീൻ ഡീക്കൻ നിഖിൽ വർഗീസ്, പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ
സോഫിതാ ബീവി, ഹെഡ്മാസ്റ്റർ ഹസീന ബീഗം, ആൻ്റപ്പൻ എൻ ജേക്കബ്, കെ എൻ രാധാകൃഷ്ണൻ, ഒഎച്ച് ഷാജി,ഒഎച്ച് താജുദ്ദീൻ, വിജു പിചാക്കോ എന്നിവർ സംസാരിച്ചു.