കാഞ്ഞിരപ്പള്ളി രൂപത ഉത്ഥാനോത്സവം 31 മുതൽ 4 വരെ


രൂപതയിലെ മുഴുവൻ ഇടവകളും ലഹരി വിമുക്തമാക്കുവാൻ സൺഡേ സ്കൂൾ കുട്ടികളുടെ ലഹരി വിരുദ്ധ റാലി.
വെള്ളിയാഴ്ച രൂപതയിലെ കാൽ ലക്ഷം സൺഡേ സ്കൂൾ കുട്ടികൾ
ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കും.
കട്ടപ്പന. കാഞ്ഞിരപ്പള്ളി രൂപത വിശ്വാസ പരിശീലന വിഭാഗം നടത്തുന്ന ഉത്ഥാനോത്സവം മാർച്ച് 31 മുതൽ ഏപ്രിൽ 4 വരെ രൂപതയിലെ മുഴുവൻ ഇടവകകളിലും നടക്കും.
ഉത്ഥാനോത്സവത്തിന്റെ രൂപതാ തല ഉൽഘാടനം ഇന്ന് (31 ന്) രാവിലെ 10 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കത്തീഡ്രൽ ദേവാലയത്തിൽ രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ ഉൽഘാടനം ചെയ്യും. രൂപത വിശ്വസപരിശീലന കേന്ദ്രം ഡയറക്ടർ റവ. ഫാ. തോമസ് വാളന്മനാൽ യോഗത്തിൽ അധ്യഷത വഹിക്കും.
ഉത്ഥാനോത്സവത്തിന്റെ
സമാപന ദിവസമായ ഏപ്രിൽ 4 ന് രൂപതയിലെ കാൽ ലക്ഷത്തോളം വരുന്ന സൺഡേ സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, സന്യസ്ഥർ, വൈദീകർ എന്നിവർ ലഹരി വിരുദ്ധ പ്രതിജ്ഞയും തുടർന്ന്
ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളും ലഹരി വിരുദ്ധ റാലിയും നടത്തും. തങ്ങൾ ലഹരി ഉപയോഗിക്കില്ലന്നും, ആരെങ്കിലും ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അവരെ നിരുത്സാഹ പെടുത്തുമെന്നും, വിവരം അധികൃതരെ അറിയിച്ചു തങ്ങളുടെ വിദ്യാലയവും പരിസര പ്രദേശവും ലഹരി വിമുക്തമാക്കാൻ പരിശ്രമിക്കുമെന്നും കുട്ടികൾ പ്രതിജ്ഞ എടുക്കും.
ലഹരി വിരുദ്ധ ബോധവൽക്കരുണ പരിപാടികളുടെ ഉൽഘാടനവും റാലിയുടെ ഫ്ലാഗ് ഓഫ് ഉം രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു നിർവഹിക്കും. രൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടർ റവ. ഫാ. തോമസ് വാളന്മനാൽ ആശംസ അർപ്പിക്കും. രൂപതയിലെ വിവിധ ഇടവകളിലെ വൈദികർ അതാത് ഇടവകളിലെ ലഹരി വിരുദ്ധ റാലി ഫ്ലാഗ് ഓഫ് ചെയ്യും. സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ മാർ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾക്ക് നേതൃത്വം നൽകും.