Idukki വാര്‍ത്തകള്‍
ലഹരിക്കെതിരെ ക്രിക്കറ്റ് മത്സരവുമായി സ്കാർ ഫേസ് സ്പോർട്‌സ് ക്ലബ്ബും കട്ടപ്പന മർച്ചന്റ്റ് യൂത്ത് വിങ്ങും


യുവതലമുറയെ ലഹരി വസ്തുക്കളിൽ നിന്ന് പിന്തിരിപ്പി ച്ച് കായിക മേഖലയിൽ സജീവ മാക്കാൻ ലക്ഷ്യമിട്ട് സ്കാർ ഫേസ് സ്പോർട്‌സ് ക്ലബ്ബും കട്ടപ്പന മർച്ചന്റ്റ് യൂത്ത് വിങ്ങും സംയുക്തമായി ക്രിക്കറ്റ് മത്സരം നടത്തും.
‘ലഹരി ഉപേക്ഷിക്കൂ, കായിക പരിശീലനം നടത്തി ആരോഗ്യമു ള്ളവരായി വളരൂ’ എന്ന മുദ്രാവാ ക്യവുമായാണ് പരിപാടി നടത്തു ന്നത്. നാളെ കട്ടപ്പന എടിഎസ് അരീനയിലാണ് മത്സരം. ഒന്നാം സമ്മാനമായി 3001 രൂപയും രണ്ടാം സമ്മാനമായി 2001 രൂപ യും നൽകും.