Idukki വാര്‍ത്തകള്‍
കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി


കോൺഗ്രസ് ഉപ്പുതറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. ഡി.സി സി വൈസ് പ്രസിഡണ്ട് ജോർജ് ജോസഫ് പവൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാൽ വെട്ടികാട്ടിൽ അധ്യക്ഷനായി.
ആശാവർക്കർമാരുടെ സമരം, സർക്കാർ നീതിപാലിക്കുക, അങ്കണവാടി ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോർജ് ജോസഫ്, വി.കെ കുഞ്ഞുമോൻ, സിനി ജോസഫ്, ജോർജ് ജോസഫ് കാണക്കാലി, ജോണി സി.ജെ, ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ശിവൻ കുട്ടി, ബേബി അരീപറമ്പിൽ , മേരികുട്ടി ദാനിയേൽ എന്നിവർ സംസാരിച്ചു.