Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
SSLC വിദ്യാർത്ഥികൾക്കും, അവരുടെ രക്ഷിതാക്കൾക്കുമുള്ള സുപ്രധാന അറിയിപ്പ്ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 26 ബുധനാഴ്ച 11.15 AM ന് അവസാനിക്കുകയാണ്.വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശപ്രകാരവും, സംസ്ഥാനത്ത് ഇപ്പോൾ നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിലും SSLC അവസാന പരീക്ഷ കഴിഞ്ഞ ഉടനെ താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ വിദ്യാർത്ഥികളും രക്ഷിതാക്കളും നിർബന്ധമായും പാലിക്കേണ്ടതാണ്.


♦പരീക്ഷ കഴിഞ്ഞാൽ കുട്ടികൾ ശുചിമുറികളിലോ, സ്കൂൾ / കോളേജ് കോമ്പൗണ്ടിലോ, ബസ്റ്റാന്റിലോ,പരിസര പ്രദേശങ്ങളിലോ തങ്ങി നിൽക്കാൻ പാടുള്ളതല്ല.
♦ വസ്ത്രങ്ങൾ വലിച്ചു കീറുക, പൊടികളോ മറ്റ് കളർ വസ്തുക്കളോ ശരീരത്തിലേക്ക് എറിയുക തുടങ്ങിയ ഒരു പ്രവർത്തനവും കുട്ടികളുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ല. വളരെ അച്ചടക്കത്തോടെ കുട്ടികൾ സ്കൂൾ വിട്ട് പോകേണ്ടതാണ്.
♦സ്കൂൾ ജാഗ്രതാ സമിതി,PTA, നാട്ടുകാർ,പോലീസ് എന്നിവരുടെ കൃത്യമായ നിരീക്ഷണമുണ്ടാകുന്നതാണ്
♦മേൽനിർദ്ദേശം പാലിക്കാത്ത കുട്ടികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതാണ്.
♦ഓരോ കുട്ടിയുടെയും രക്ഷിതാവ് 11.15 AM ന് തന്നെ സ്കൂളിലെത്തി പരീക്ഷ കഴിഞ്ഞ ഉടനെ അവരുടെ കുട്ടിയെ വീട്ടിലേക്ക് കൊണ്ട് പോകേണ്ടതാണ്.
വിടപറച്ചിൽ ആഘോഷങ്ങളുടെ മറവിൽ അധാർമ്മിക, അക്രമ പ്രവർത്തനങ്ങൾ ഉണ്ടാകാനുള്ള അവസരങ്ങൾ സൃഷ്ടിക്കാതിരിക്കാനുള്ള ഈ മുൻകരുതലിൽ രക്ഷിതാക്കളുടെ പങ്ക് വളരെ വിലപ്പെട്ടതാണ്.
അതിനാൽ ഓരോ രക്ഷിതാവും ഈ കാര്യം ഗൗരവത്തിലെടുത്ത് മാർച്ച് 26 ബുധനാഴ്ച 11.15 AM ന് സ്കൂളിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.