Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ ഭാര്യയുടെ കാൽ അടിച്ചൊടിച്ച ഭർത്താവ് പിടിയിൽ


പിണങ്ങി മാറി താമസിച്ചിരുന്ന ഭാര്യയെ ജോലിക്കു പോകുന്നതിനിടെ പിന്തുടർന്നെത്തി കമ്പിവടി കൊണ്ട് അടിച്ചു കാലൊടിച്ച ഭർത്താവിനെ കട്ടപ്പന പോലീസ് അറസ്റ്റു ചെയ്തു.
കട്ടപ്പന കൊങ്ങിണിപ്പടവ് നാലു കണ്ടത്തിൽ ദിലീപ് (45) ആണു പിടിയിലായത്.
ദിലീപും ഭാര്യ ആശയും രണ്ടു മാസമായി പിണങ്ങിയാണ് കഴിയുന്നത്.
ഇന്നലെ രാവിലെ ആശയെ ബൈക്കിൽ പിന്തുടർന്ന ദിലീപ് കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു.