എം.ജി സർവ്വകലാശാല കലോത്സവത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി ജെ.പി. എം. കോളേജ്


തൊടുപുഴയിൽ വച്ചു നടന്ന എം.ജി സർവ്വകലാശാലാ കലോത്സവത്തിൽ മിന്നും വിജയം കൈവരിച്ച് ജെ . പി. എം ആർട്സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാംവർഷ ഇംഗ്ലീഷ് വിഭാഗം വിദ്യാർത്ഥിനി ജെനിയ വിജയൻ. ചലച്ചിത്ര നിരൂപണത്തിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനവും, ഇംഗ്ലീഷ് ചെറുകഥാരചന, ഹിന്ദി ചെറുകഥാരചന, ഇംഗ്ലീഷ് ഉപന്യാസം എന്നീ മത്സരയിനങ്ങളിൽ എ ഗ്രേഡുമാണ് ജെനിയ സ്വന്തമാക്കിയത്.
ഉപ്പുതറ, ലോൺട്രിയിൽ പുളിക്കൽ വീട്ടിൽ വിജയൻ്റെയും ലൈജിയുടേയും മകളായ ജെനിയ, ഇതിനുമുമ്പ് സ്കൂൾ കലോത്സവങ്ങളിലും മറ്റു മത്സരങ്ങളിലും സജീവമായി പങ്കെടുക്കുകയും ഉയർന്ന നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട്.
കോളേജ് മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത് സി. എസ്. ടി,കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺസൺ വി. , വൈസ് പ്രിൻസിപ്പാൾ ഫാ. പ്രിൻസ്
തോമസ് സി. എസ്. ടി, കോളേജ് ബർസാർ ഫാ. ചാൾസ് തോമസ് സി.എസ്. ടി, ഇംഗ്ലീഷ്
വിഭാഗം മേധാവി ട്രീസാ ജോസഫ് എന്നിവർ അഭിനന്ദനങ്ങളറിയിച്ചു.