Idukki വാര്‍ത്തകള്‍
രാത്രി യാത്രാ നിരോധനം; സമ്പൂർണ നിരോധനം വേണമെന്ന സത്യവാങ്മൂലം പിൻവലിച്ച് കർണാടക സർക്കാർ


ബന്ദിപ്പൂർ രാത്രിയാത്ര നിരോധനത്തിൽ കർണാടക വനം കൺസർവേറ്ററുടെ സത്യവാങ്മൂലം പിൻവലിച്ചു. സമ്പൂർണ നിരോധനം വേണമെന്ന സത്യവാങ് മൂലമാണ് പിൻവലിച്ചത്. സർക്കാർ അറിയാതെ സത്യവാങ്മൂലം സമർപ്പിച്ചതിന് കർണാടക വനംമന്ത്രി ഉദ്യോഗസ്ഥരെ ശാസിച്ചു. പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടെ ഡി കെ ശിവകുമാർ രാത്രി യാത്രാ നിരോധനം പിൻവലിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നു.