Idukki വാര്‍ത്തകള്‍
കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ഗ്രാജുവേഷൻ പ്രോഗ്രാമും ഫാമിലി ഡേയും സംഘടിപ്പിച്ചു


കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ഗ്രാജുവേഷൻ പ്രോഗ്രാമും ഫാമിലി ഡേയും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. വർഗീസ് തണ്ണിപ്പാറ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ വിദ്യാഭ്യാസ ചിന്തകനും സോഫ്റ്റ്‌വെയർ എഞ്ചിനീയറും ആയ അലി സേട്ട് ഉദ്ഘാടനം നിർവഹിച്ചു. ഹൈബ്രിഡ് വിദ്യാഭ്യാസ രംഗത്തെ പ്രമുഖനായ കെ വി വിൻസെന്റ് ആശംസകൾ അറിയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ വർഗീസ് ഇടത്തിച്ചിറ, ഫാ വിപിൻ തോമസ്, ഫാ അജീഷ് സെബാസ്റ്റ്യൻ, പി ടി എ പ്രസിഡന്റ് സണ്ണി സേവിയർ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.