Idukki വാര്‍ത്തകള്‍
കർഷകന് സൂര്യാഘാതമേറ്റു


കടുത്ത വെയിലേറ്റതിനെ തുടർന്ന് കർഷകന് സൂര്യാഘാതമേറ്റു. കട്ടപ്പന നിർമ്മലാസിറ്റി പീടികയിൽ സജി തോമസി [49]നാണ് കാൽ കൈ പത്തികളിലും, മുതുകിലും പൊള്ളലേറ്റത് സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോഴാണ് സൂര്യാഘാതമേറ്റത്. പൊള്ളലേറ്റ ഭാഗത്തെ പുറം തോൽ ഇളകി . സജി കട്ടപ്പന ഇരുപതേക്കർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.