കട്ടപ്പന യൂണിറ്റ് സമ്മേളനം


കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കട്ടപ്പന യൂണിറ്റ് സമ്മേളനം ഇന്ന് (22.03.2025, ശനി) കട്ടപ്പന റോട്ടറി ഓഡിറ്റോറിയത്തിൽ നടന്നു.
യൂണിറ്റ് പ്രസിഡണ്ട് ബാബു P T അധ്യക്ഷനായിരുന്നു.
KTPA സംസ്ഥാന സെക്രട്ടറി K P ഹരീഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
KTPA സംസ്ഥാന പ്രസിഡണ്ട് ജോസഫ് P S മുഖ്യ പ്രഭാഷകനായിരുന്നു.
ഇടുക്കി ജില്ലാ പ്രസിഡണ്ട് തോമസ് T J സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിച്ചു.
യൂണിറ്റിന്റെ 2023-25 കാലഘട്ടത്തിലെ പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് സെക്രട്ടറി അനീഷ് A S, കണക്കുകൾ ട്രഷറർ മാത്യു തോമസ് എന്നിവർ അവതരിപ്പിച്ചു.
ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം
P S മുരളീധരൻ പിള്ള ഇലക്ഷൻ നടപടികൾക്ക് നേതൃത്വം നൽകി.
2025-27 കാലഘട്ടത്തിലേക്കുള്ള യൂണിറ്റ് ഭരണസമിതി യെ തിരഞ്ഞെടുത്തു.
പ്രസിഡണ്ട് : അഭിലാഷ് A S
വൈസ് പ്രസിഡണ്ട് : റെജി K K
സെക്രട്ടറി : ജിൻസ് വർഗ്ഗീസ്
ജോയിന്റ് സെക്രട്ടറി : അഭിലാഷ് A T
ട്രഷറർ : അനീഷ് P മാണി.
ജില്ലാ കമ്മിറ്റി അംഗങ്ങൾ :
P S ജോസഫ്
തോമസ് T J
അനീഷ് A S
വനിതാ പ്രതിനിധി : റ്റിൽബി ജോസഫ്.
കട്ടപ്പന യൂണിറ്റ് സമ്മേളനത്തോടെ ഇടുക്കി ജില്ലയിലെ യൂണിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി.
സംഘടയുടെ ഇടുക്കി ജില്ലാ സമ്മേളനം ഏപ്രിൽ 26 ന് അടിമാലിയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.