കുമളിയിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ


21/03/2025 കുമളി,വണ്ടൻമേട് കവലയിൽ പച്ചക്കറി വിത്തിനൊപ്പം കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് തമിഴ്‌നാട്, തേനി, ഉത്തമപാളയം സ്വദേശി മതിഅഴകനെ (64) പോലീസ് പിടികൂടി. ഡി-ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വണ്ടൻമേട് കവലയ്ക്ക് സമീപം വഴിയരികിൽ പച്ചക്കറിവിത്ത് വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ. നാല് ചെറിയ പൊതികളിലായി 08.05 ഗ്രാം ഉണക്ക ഗഞ്ചാവ് വിൽപ്പനക്കായി കൈവശം വച്ച് സൂക്ഷിച്ചിരിക്കുന്നതായി കണ്ടെടുത്തു. കുമളി പോലീസ് ഇൻസ്‌പെക്ടർ സുജിത്ത് പി.എസ്, സബ് ഇൻസ്‌പെക്ടർ മോൻസി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷിജുമോൻ, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീനാഥ് ഭാസി, അജു, മാരിയപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ കേരളാ പോലീസിന്റെ “യോദ്ധാവ് ” വാട്‌സ്ആപ്പ് നമ്പരിലേക്ക് 𝟗𝟗𝟗𝟓𝟗𝟔𝟔𝟔𝟔𝟔 സന്ദേശം അയക്കുക. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. കൂടാതെ ഇടുക്കി ജില്ലയുമായി ബന്ധപ്പെട്ട ഇത്തരം വിവരങ്ങൾ ജില്ലാ നാർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരിലും അറിയിക്കാവുന്നതാണ്