Idukki വാര്‍ത്തകള്‍
ലോക ക്ഷയരോഗ ദിനചാരണത്തോട്നുബന്ധിച്ചു വണ്ടൻമേട് ടിബി യൂണിറ്റ് തല ദിനചാരണം നടന്നു


ലോക ക്ഷയരോഗ ദിനചാരണത്തോട് അനുബന്ധിച്ചു വണ്ടൻമേട് ടിബി യൂണിറ്റ് തല ദിനചാരണം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ ഉദ്ഘാടനം ചെയ്തു.
ലോക ക്ഷയരോഗ ദിനചാരണത്തോട് അനുബന്ധിച്ചാണ് വണ്ടന്മേട് ടിബി യൂണിറ്റ് തല ദിനചാരണം നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരി മുഖ്യപ്രഭാഷണം നടത്തി. വണ്ടന്മേട് ടിബി യൂണീറ്റ് എം ഒ റ്റി ഇ ഡോക്ടർ സാറ ആൻ ജോർജ് ദിനചാരണ സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോൺ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈനി റോയി, വണ്ടൻമേട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാരി ആറുമുഖം തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേരി.