ചാവറഗിരി CMI സ്പെഷ്യൽ സ്കൂളിന്റെ 12മത് വാർഷികവും രക്ഷകർത്തൃ യോഗവും നടന്നു


ചാവറ സിഎംഐ സ്പെഷൽ സ്കൂളിന്റെ 12മത് വാർഷികവും രക്ഷകർത്തൃയോഗവും ഇല്ലുമിന2K25 നടന്നു. ഫാ. സന്തോഷ് മാത്തൻകുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിലേക്ക് സ്കൂൾ പ്രിൻസിപ്പാൾ ഫാ. പ്രിൻസ് ജോയ് ഏവർക്കും സ്വാഗതം ആശംസിച്ചു. അഭിനയത്രി ദേവനന്ദ ഉദ്ഘടനം ചെയ്ത പരുപാടിയിൽ വികാസ് യോജന സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ലിജോ കെ ജോസഫ് അനുഗ്രഹ പ്രഭാഷണം നടത്തുകയും ഫാ. മാർട്ടിൻ മള്ളാത് മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ഫ്ലവർസ് വോയിസ് ഓഫ് കേരള ഫെയിം അരുൺ അനിരുദ്ധൻ സ്പെഷ്യൽ പെർഫോമൻസ് നടത്തുകയും അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൾ ജോൺസൺ, ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ജേക്കബ്, അയ്യപ്പൻകോവിൽ വൈസ് പ്രസിഡന്റ് മനു ജോൺ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. ചാവറഗിരി ആർട്സിന്റെ അതിഗംഭീരമായ കലാസന്ധ്യയും ഉണ്ടായിരുന്നു. യോഗത്തിൽ PTA വൈസ് പ്രസിഡന്റ് ആൻസി സെബാസ്റ്റ്യൻ കൃതജ്ഞത അറിയിച്ചു.