Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇടുക്കി ജില്ലയിൽ നിർമ്മാണ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക. ജനവിരുദ്ധ നടപടികളിൽ നിന്ന് ജില്ലാ ഭരണകൂടം പിന്തിരിയുക: സംയുക്ത സമര സമിതി





ചെറുതോണി: മലയോര മേഖലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്ന് ജില്ലാ ഭരണകൂടം പിന്തിരിയണമെന്ന് സംയുക്ത സമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനപ്രധിനിധികൾ, ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍, കോണ്‍ട്രാക്ടേഴ്സ് ഫെഡറേഷന്‍, ലോറി ഓണേഴ്സ് അസോസിയേഷന്‍ എന്നി സംഘടനകള്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. കരാര്‍ മേഖലയിലും ഗതാഗത മേഖലയിലുമുള്ള തൊഴില്‍ സംരംഭങ്ങളെ ഇല്ലാതാക്കുന്ന നടപടികളാണ് ഇപ്പോള്‍ അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കുകയും പിന്തുണ നല്‍കുകയും ചെയ്യേണ്ട ജില്ലാ ഭരണകൂടം വിരുദ്ധ നിലപാട് സ്വീകരിക്കുന്നത് ന്യായീകരിക്കാന്‍ കഴിയുന്നതല്ല. ഒരു കാരണവും ഇല്ലാതെയാണ് കഴിഞ്ഞ ദിവസം 3 ടോറസ് ലോറികള്‍ ജില്ലാ കളക്ടര്‍ നേരിട്ട് പിടിച്ചിട്ടിരിക്കുന്നത്. പോലീസും വില്ലേജ് അധികൃതരും എല്ലാം പരിശോധിച്ചിട്ടും ഒരു നിയമ ലംഘനവും കണ്ടെത്താനായില്ല. പാസെടുത്ത് സമയക്രമം പാലിച്ച് മുഴുവന്‍ രേഖകളും കൃത്യമായി സൂക്ഷിച്ച് മണലുമായി പോയ ലോറിയാണ് പിടിച്ചിട്ടത് ലോഡ് കയറിയ ലോറി മൂന്ന് ദിവസമായി ഭാരം വഹിച്ചു കിടന്നതിനാല്‍ ടയറുകള്‍ തകരാറിലാവുകയും ചെയ്തു. ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച് വാശിയും വൈരാഗ്യവും തീര്‍ത്ത് അധികാര ദുര്‍വിനിയോഗം നടത്തുന്ന രീതി ജില്ലാ ഭരണകൂടത്തിന് ചേര്‍ന്നതല്ല. ഒന്നുകില്‍ പാറ ഉല്‍പ്പന്നങ്ങള്‍ ജില്ലയില്‍ ലഭ്യമാക്കണം. അല്ലെങ്കില്‍ പുറത്തു നിന്ന് കൊണ്ടുവന്ന് ഗുണഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കാന്‍ വ്യവസ്ഥാപിതമായ സൗകര്യം ഉറപ്പു വരുത്തണം.
ത്രിതല പഞ്ചായത്തുകളുടെ വര്‍ക്കുകള്‍, PWD വർക്കുകൾ, ലൈഫ് ഭവന പദ്ധതിയുടെ നിര്‍മ്മാണങ്ങള്‍, ബഡ്ജറ്റ് പ്രവൃത്തികള്‍, എംപി- എംഎല്‍എ ഫണ്ട് വിനിയോഗം ഉള്‍പ്പടെയുള്ള പ്രവര്‍ത്തികള്‍ നടന്നു വരികയാണ്. ഇതിനിടെ കാലവര്‍ഷത്തിന് മുമ്പ് വീട്, കെട്ടിട നിര്‍മ്മാണത്തിനുള്ള മെറ്റീരിയല്‍സ് സ്വകാര്യ വ്യക്തികള്‍ക്കും ആവശ്യമുണ്ട് എന്നിരിക്കെ, അകാരണമായി നിര്‍മ്മാണ രംഗത്ത് പ്രവൃത്തികള്‍ ഏറ്റെടുത്തവരെ ദ്രോഹിക്കുന്ന നടപടികള്‍ തുടര്‍ന്നാര്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും, ഇതിന്റെ ഭാഗമായി 24/03/25 തിങ്കളാഴ്ച ജില്ലയിലെ എല്ലാ നിർമ്മാണ പ്രവർത്തികളും നിർത്തി വെച്ച് സൂചന പണിമുടക്ക് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ സംയുക്ത സമര സമിതി നേതാക്കളായ ജില്ലാ പഞ്ചായത്ത്‌  പ്രസിഡന്റ്‌ രാരിച്ചൻ നീറണാകുന്നേൽ, M ലതീഷ്, മനോജ്‌ സ്‌കറിയ, ജോസ് മാത്യു, N C ജോൺസൺ ജെയിൻ അഗസ്റ്റിൻ K A ചെറിയാൻ , ജോമോൻ, ജസ്റ്റിൻ ജോർജ്, K C സാജു, K N സന്തോഷ്‌ പങ്കെടുത്തു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!