Idukki വാര്‍ത്തകള്‍
വളഞ്ഞ മാർഗത്തിലൂടെ നേടുന്നതൊന്നും നിലനിൽക്കില്ല എന്ന യാഥാർത്ഥ്യം ഇടതുപക്ഷത്തെ ഒരിക്കൽ കൂടി ബോധ്യപ്പെടുത്താൻ തൊടുപുഴ നഗരസഭയിലെ അവിശ്വാസ പ്രമേയം സഹായകരമായിട്ടുണ്ടെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അഭിപ്രായപ്പെട്ടു


വളഞ്ഞ മാർഗത്തിലൂടെ നേടുന്നതൊന്നും നിലനിൽക്കില്ല എന്ന യാഥാർത്ഥ്യം ഇടതുപക്ഷത്തെ ഒരിക്കൽ കൂടി ബോധ്യപ്പെടുത്താൻ തൊടുപുഴ നഗരസഭയിലെ അവിശ്വാസ പ്രമേയം സഹായകരമായിട്ടുണ്ടെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അഭിപ്രായപ്പെട്ടു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇടതുപക്ഷ ഭരണകർത്താക്കൾ മുഖ്യമന്ത്രി പിണറായി വിജയനേക്കാൾ വലിയ അഹങ്കാരികളും ധാർഷ്ട്യക്കാരും അഴിമതിക്കാരുമായി മാറിക്കൊണ്ടിരിക്കുകയാണ്. സാധാരണ ജനങ്ങളെ അവഗണിച്ചും ഈശ്വര വിശ്വാസികളെ വേദനിപ്പിച്ചുംകൊണ്ടുള്ള ഇടതുപക്ഷ ഭരണത്തിനുള്ള തിരിച്ചടിയാണ് തൊടുപുഴ നഗരസഭയിലെ അവിശ്വാസ പ്രമേയം. സംസ്ഥാനത്ത് ഭരണ സ്വാധീനം ഉപയോഗിച്ചും പണം നൽകിയും ഭീഷണിപ്പെടുത്തിയും നേടിയ സ്ഥാനങ്ങളൊക്കെ ഓരോന്നായി ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.