കട്ടപ്പന വാഴവര കൗന്തിയിൽ കാട്ടുതീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പാറക്കെട്ടിലേക്ക് വീണ് യുവാവ് മരിച്ചു


കട്ടപ്പന വാഴവര കൗന്തിയിൽ കാട്ടുതീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പാറക്കെട്ടിലേക്ക് വീണ് യുവാവ് മരിച്ചു. കാഞ്ചിയാർ ലബ്ബക്കട വെള്ളറയിൽ ജിനോയി തോമസ്(41) മരിച്ചത്.
ശനിയാഴ്ച വൈകിട്ട് 7.30ഓടെയാണ് സംഭവം. വള്ളക്കടവ് സ്വദേശി കൗന്തിയിൽ പാട്ടത്തിനെടുത്ത സ്ഥലത്തെ ജോലിക്കാരനാണ് ജിനോയി. ശനിയാഴ്ച തൊഴിലാ
ളികൾ
തോട്ടത്തിൽ കുരുമുളക് വിളവെടുപ്പ് നടത്തിയതിന് ശേഷം കട്ടപ്പനക്ക് മടങ്ങുന്ന സമയത്താണ് സമീപ വാസികൾ
ഇവരേ വിളിച്ച് കാട്ടുതീ പടരുന്ന വിവരം അറിയിച്ചത്. ഉടൻ തന്നേ ഇവർ തിരിച്ച് പോവുകയും കൃഷിയിടത്തിലേക്ക് തീ പടരാതിരിക്കാൻ മറ്റുള്ളവർ ക്കൊപ്പം തീകെടുത്തുന്നതിനിടെ കാൽവഴുതി 150 ഓളം താഴ്ച്ചയിൽ പാറക്കെട്ടിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ജിനോയിയെ പുറത്തെടുത്ത് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കട്ടപ്പന പോലീസ് മേൽ നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.