Idukki വാര്‍ത്തകള്‍
ലോക വനിതാ ദിനത്തിൽ മാതൃകയായി ഹൈറേഞ്ച് മേഖലയിലെ ഏക പ്രൈവറ്റ് ബസ് വനിതാ കണ്ടക്ടർ രജനി സന്തോഷ്


തന്റെ സർവീസിൽ നിന്നും എല്ലാ ദിവസവും കിട്ടുന്ന തുകയിൽ നിന്നും ചെറിയ തുക പാവങ്ങൾക്ക് വേണ്ടി മാറ്റിവച്ചു മാതൃക ആകുന്നു.
ഇങ്ങനെ മാറ്റി വച്ച പതിനായരത്തിന് അടുത്ത് തുക സേവന പ്രവർത്തനങ്ങൾ നടത്തുന്ന കട്ടപ്പന സേവാഭാരതിയുടെ ഓഫിസിലെത്തി സേവാഭാരതി ഭാരവാഹികൾക്ക് കൈ മാറി.
ഒന്നുമില്ലായ്കയിൽ ജനിച്ചു വളർന്നു ഇല്ലായ്മയുടെ വിലയറിഞ്ഞ രജനി സന്തോഷ് കിട്ടുന്ന സമയം ജീവകാരുണ്യ പ്രവർത്തന മേഖലയിലും ശ്രദ്ധേയമാണ്.
അടുത്തിടെ രജനിയുടെ മക്കൾ തങ്ങളുടെ മുടികൾ ക്യാൻസർ രോഗികൾക്കു വിഗ് നിർമിക്കാൻ നൽകി ശ്രദ്ധ നേടിയിരുന്നു.