ഗീവ് സ്മൈൽ വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ അമ്പലക്കവല സ്വാന്തനം പാലിയേറ്റീവ് കെയറിൽ വനിതാദിനം ആഘോഷിച്ചു


ഗീവ് സ്മൈൽ വനിതാ വിംഗിൻ്റെ നേതൃത്വത്തിൽ അമ്പലക്കവല സ്വാന്തനം പാലിയേറ്റീവ് കെയറിൽ വനിതാദിനം ആഘോഷിച്ചു.
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീനാ റ്റോമിയുടെ മേൽനേട്ടത്തിലാണ് പാലിയേറ്റീവ് കെയർ പ്രവർത്തിക്കുന്നത്.
കഴിഞ്ഞ 10 വർഷമായി കട്ടപ്പന അമ്പലക്കവലയിൽ അമ്മാമാർക്കായിയാണ് സ്വാന്തനം പാലീയേറ്റീവ് കെയർ എന്ന സ്ഥാപനം പ്രവർത്തിച്ചു വരുന്നത്.
കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീനാ റ്റോമിയുടെ മേൽനോട്ടത്തിലാണ് സെൻ്റർ പ്രവർത്തിക്കുന്നത്.
മറ്റാരും സഹായത്തിനില്ലാത്ത 5 അമ്മമാരുടെ സംരക്ഷണമാണ് ഇവർ ഏറ്റെടുത്ത് നോക്കുന്നത്.
ഈ സഹാചര്യത്തിലാണ് വനിതാ ദിനത്തിൽ ഗീവ് സ്മൈൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ വനിതാ വിഭാഗം സെൻ്ററിൽ എത്തി അമ്മമാർക്കൊപ്പം ചെലവഴിച്ചത്.
നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഐബി മോൾ രാജൻ യോഗം ഉദ്ഘാടനം ചെയ്തു
തുടർന്ന് പാലിയേറ്റീവ് രംഗത്ത് മാതൃകപരമായ പ്രവർത്തനം നടത്തുന്ന ബീനാ റ്റോമിയെ ആദരിച്ചു.
അമ്മമാരുടെ സംരക്ഷണത്തിനായുള്ള സാമ്പത്തിക സഹായവും സ്നേഹ വിരുന്നും നൽകി
നഗരസഭ കൗൺസിലർമാരായ
മായ ബിജു , സിജോമോൻ ജോസ്,
ട്രസ്റ്റ് ഭാരവഹികളായ
ജെയ്ബി ജോസഫ്, സുമിത്ത് മാത്യൂ,അനിൽ പുനർജനി ,അജിത്ത് സുകുമാർ,
അഞ്ജു ജെൻസ് ,ഷൈനി ബിനോയ് ,
അരുൺ സി രാജു തുടങ്ങിയവർ സംസാരിച്ചു.
വനിതാ വിംഗ് അംഗങ്ങളായ
സന്ധ്യ സോജൻ ,
ദിവ്യ ജെയ്സൺ ,സ്നേഹ എബി ,നീനു മരിയ ,
അഞ്ജലി പ്രസാദ് എന്നിവർ നേതൃത്വം നൽകി.