Idukki വാര്‍ത്തകള്‍
വനിതാ ദിനത്തിൽ നാഷണൽ സ്കൂൾ കായിക മേളയിൽ സ്വർണ്ണ മെഡൽ നേടിയ കട്ടപ്പന സ്വദേശി ജോബിന ജോബിയെ ആദരിച്ചു


വനിതാ ദിനത്തിൽ നാഷണൽ സ്കൂൾ കായിക മേളയിൽ സ്വർണ്ണ മെഡൽ നേടിയ കട്ടപ്പന സ്വദേശി ജോബിന ജോബിയെ ആദരിച്ചു.
കട്ടപ്പനയിൽ പ്രവർത്തിക്കുന്ന സുപ്രാ ഫസഭിക്ക് ഫിനാൻസ് ലിമിറ്റഡിൻ്റെ നേതൃത്വത്തിലാണ് വനിതാ ദിനത്തിൽ അനുമോദനയോഗം സംഘടിപ്പിച്ചത്.
സ്കൂൾ നാഷണൽ കായിക മേളയിൽ റിലേയിൽ സ്വർണ്ണ മെഡൽ നേടിയ കട്ടപ്പന സ്വദേശി ഇലവുങ്കൽ ജോബിന ജോബിയെ ആദരിച്ചു.
മലനാട് കാർഷിക വികസനബാങ്ക് പ്രസിഡൻ്റ് മനോജ് എം തോമസ് അനുമോദനയോഗം ഉദ്ഘാടനം ചെയ്തു.
കട്ടപ്പന ഗവൺമെൻ്റ് ട്രൈബൽ സ്കൂളിലെ +2 വിദ്യാർത്ഥിനിയാണ് ജോബിന.
യോഗത്തിൽ ബ്രാഞ്ച് മാനേജർ അലക്സ് ജോസ് അസിസ്റ്റൻ്റ് മാനേജർ സോഫിയ ജോസഫ് തുടങ്ങിയവർ സംസാരിച്ചു