Idukki വാര്‍ത്തകള്‍
കേരള PSC എംപ്ലോയീസ് വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനാചരണം നടത്തി


കട്ടപ്പന ഗവർമെൻ്റ് കോളേജ് അസിസ്റ്റൻ്റ് പ്രൊഫസറും AKGCT ജില്ലാ കമ്മിറിയംഗവും മായ അനു പങ്കജ് മുഖ്യപ്രഭാഷണം നടത്തി. കൊളുക്കൻ എന്ന നോവലിലൂടെ ഊരാളി ഗ്രോത്രത്തിൻ്റെ സാംസ്കാരിക ചരിത്രവും ജീവിതവും അടയാളപ്പെടുത്തിയ എഴുത്തുകാരി പുഷ്പമ്മയെ ആദരിച്ചു. വനിതാ കൺ വീനർ ആതിരാ നായർ അധ്യക്ഷയായ യോഗത്തിൽ പുഷ്പമ്മ , PSC എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം CJ ജോൺസൺ, ജില്ലാ സെകട്ടറി സുജിതാ കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗീതുമോൾ സുധാകരൻ സ്വാഗതവും, ജോസ്ന ഫ്രാൻസിസ് കൃതജ്ഞയും അർപ്പിച്ചു . വിവിധ കലാപരിപാടികളും അരങ്ങേറി