അനധികൃത പാറ ഖനനം സമഗ്ര അന്വേഷണവും നടപടിയും വേണമെന്ന് യൂത്ത് കോൺഗ്രസ്സ്


ജില്ലയിൽ സിപിഎം ജില്ലാ സെക്രട്ടറിയുടെ കുടുംബം നടത്തിയ അനധികൃത പാറഖനനം സംബന്ധിച്ച് സമഗ്രമായ അന്വേഷണവും നടപടിയും വേണമെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ഈ പാറ ഖനനം. സർക്കാരിന് കോടികളുടെ നഷ്ട്ടമാണ് ഉണ്ടായിട്ടുള്ളത്. ഈ നഷ്ട്ടം സിപിഎം ജില്ലാ സെക്രട്ടറിയുടെ കുടുംബത്തിൽ നിന്ന് ഈടാക്കാൻ നടപടി സ്വീകരിക്കണം. ജില്ലയിലെ പാവപ്പെട്ടയാളുകൾ വീടിനും സ്വന്തം കൃഷിയിടത്തിൽ കുളത്തിനും വേണ്ടി പാറ പൊട്ടിക്കുമ്പോൾ തടസ്സപ്പെടുത്തുകയും, കേസെടുക്കുകയും ചെയ്യുന്ന റവന്യു വകുപ്പ് മൂന്ന് വർഷമായി സിപിഎം ജില്ലാസെക്രട്ടറിയുടെ കുടുംബം നടത്തിയ അനധികൃത പാറപൊട്ടിക്കലിനെതിരെ നടപടി സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കണം.
പോലിസ്,വില്ലേജ്, റവന്യു ഉദ്യോഗസ്ഥർ ജില്ലയിലെ അനധികൃത പാറ ഖനനത്തിന് കൂട്ട് നിൽക്കുന്നു.
ജില്ലയിലെ അനധികൃത പാറ ഖനനത്തിനെതിരെ കഴിഞ്ഞ ഒരു വർഷം മാത്രം 27 റിപ്പോർട്ടുകളാണ് ജില്ലാ ജിയോളജിസ്റ്റ് കളക്ടർക്ക് നൽകിയത്. ഇതിലൊന്നും നടപടി എടുത്തിട്ടില്ല.
ജില്ലയിലെ പാറ ഖനനത്തിന്റെ പിന്നിൽ സി.പി.എം നേതാവാണെന്ന് റിപ്പോർട്ട് നൽകിയ ജിയോളജിസ്റ്റിനെ സ്ഥലം മാറ്റിയത് ഉദ്യോഗസ്ഥരെ പേടിപ്പിച്ച് സ്വന്തം കാൽ ചുവട്ടിൽ കൊണ്ടുവരുന്നതിന് വേണ്ടിയാണ്.
ഇവിടെ സാധാരണ ജനങ്ങൾക്ക് ഒരു നിയമവും സിപിഎം ജില്ലാ സെക്രട്ടറിയുടെ കുടുംബത്തിന് മറ്റൊരു നിയമവുമെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ല. ജില്ലയിൽ പാറഖനനം സമ്പൂർണമായി നിരോധിച്ചത് പിണറായി സർക്കാരാണ്. ഇതുമൂലം
ജില്ലയിൽ നിർമ്മാണസാമഗ്രഹികൾക്കായി തമിഴ്നാടിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഉള്ളത്. സിപിഎം ജില്ലാ സെക്രട്ടറിക്ക് പാറയും മണ്ണും കൊള്ളയടിക്കാൻ അവസരമൊരുക്കുന്നതിന് വേണ്ടിയാണോ ജില്ലയിലെ ഖനന നിരോധനം പിൻവലിക്കാത്തതെന്ന് സംശയിക്കുന്നുവെന്നും
അനധികൃത പാറ ഖനനത്തിൽ സമഗ്ര അന്വേഷണവും നടപടിയും ആവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് കളക്ട്രേറ്റ് മാർച്ച് ഉൾപ്പെടെയുള്ള സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും അനധികൃത പാറ ഖനനം തടയുന്നതിന് നിയമ പരമായുള്ള നടപടികളും സ്വികരിക്കുമെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ പറഞ്ഞു.ഇടക്കി ഡിസിസിയിൽ നടന്ന ജില്ലാ കമ്മറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി ജോബിൻ മാത്യു ,സോയി മോൻ സണ്ണി,ജില്ലാ ഭാരവാഹികളായ ബിബിൻ ഈട്ടിക്കൻ, ശാരി ബിനുശങ്കർ,അൻഷൽ കുളമാവ്,ഷാനു ഷാഹുൽ, മഹേഷ് മോഹൻ,ഫൈസൽ ടി. എസ്, അഫിൻ ആൽബർട്ട്, മനോജ് രാജൻ,ഷാൻ അരുവിപ്ലാക്കൽ, ടോണി തേക്കിലക്കാട്ട്,ആനന്ദ് തോമസ്, റെമീസ് കൂരപ്പള്ളി എന്നിവർ പങ്കെടുത്തു