KSSPU കട്ടപ്പന ബ്ലോക്ക് സമ്മേളനം കട്ടപ്പന പെൻഷൻ ഭവനിൽ നടന്നു


KSSPU കട്ടപ്പന ബ്ലോക്ക് സമ്മേളനം കട്ടപ്പന പെൻഷൻ ഭവനിൽ നടന്നു. ബ്ലോക്ക് പ്രസിഡൻ്റ് ടോമി കൂത്രപ്പള്ളി അദ്യക്ഷത വഹിച്ചു. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നിറനാക്കുന്നേൽ ഉത്ഘാടനം ചെയ്തു. KSSPU ജില്ലാ വൈസ് പ്രസിഡൻ്റ് V V ഫിലിപ്പ് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി KV വിശ്വനാഥൻ റിപ്പോർട്ടും, ട്രഷറർ KS അഗസ്റ്റിൻ കണക്കും അവതരിപ്പിച്ചു. സമ്മേളനത്തിൽ ബ്ളോക്ക് പ്രസിഡൻ്റായി ടോമി കൂത്രപ്പള്ളിയും, K V വിശ്വനാഥൻ സെക്രട്ടറിയും, ട്രഷറർ ആയി KS അഗസ്റ്റിനും തിരഞ്ഞടുത്തു 25 അംഗ ബ്ളോക്ക് കമ്മറ്റിയും 17 അഗ ജില്ലാ കൗൺസിലും 2 ഓഡിറ്റർമാരെയും തിരഞ്ഞടുത്തു. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് ലീലാമ്മ ഗോപിനാഥ്, ജില്ലാ കമ്മറ്റി അംഗങ്ങളായ KP ദിവാകരൻ,TV സാവിത്രി, TK വാസു, KR രാമചന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന കൗൺസിൽ അംഗം
80 വയസ് പൂർത്തിയാക്കിയ K ശശിധരനെ ആദരിച്ചു.