വാഗമണ്ണിലെവിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജീപ്പ് ട്രക്കിംങ്ങ് സവാരി വേണ്ടത്ര സുരക്ഷയില്ലതെയെന്ന് ആക്ഷേപം


കഴിഞ്ഞ ദിവസം ട്രക്കിങ്ങ് ജീപ്പ് അപകടത്തിപ്പെട്ട് വിനോദ സഞ്ചാരികൾ പരിക്ക് പറ്റിയിരുന്നു. എന്നാൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ജീപ്പ് ഉടമയും സവാരിക്കാരും തമ്മിൽ ഒത്തുതീർപ്പ് നടത്തി കേസ് ഇല്ലാതെ ഒഴിവാക്കുക പതിവാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഏറെയും. 200 ൽ അധികം ജീപ്പുകൾ സാഹസിക യാത്രയ്ക്ക് വേണ്ടി മാത്രം സർവ്വീസ് നടത്തുന്നതായി കണക്ക്. ചുരുക്കം ചിലർ ഒഴിച്ചാൽ ഭൂരിഭാഗം ട്രക്കിംങ്ങ് ജിപ്പും വേണ്ടത്ര പരിശീലനമോ പരിജ്ഞാനമോ ഉള്ളവരല്ല. അവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. വിനോദ സഞ്ചാര മേഖല വൻ വികസന
കുതിപ്പിലേയ്ക്ക് ഉയരുമ്പോൾ ദിനം പ്രതി സഞ്ചാരികളുടെ എണ്ണവും വർദ്ധിച്ചു വരികയാണ്. മനുഷ്യ ജിവനു ഭീഷണിയില്ലാതെയും പരിസ്ഥിതിയും പ്രക്യതിയും സംരക്ഷിച്ചുള്ള സാഹസിക വിനോദ ഇനങ്ങളെയാണ് നാട് ആഗ്രഹിക്കുന്നത്.
സാഹസികത ഇഷ്ടപ്പെടുന്നവരാണ് വിനോദ സഞ്ചാരികളേറെയും . അതുകൊണ്ട് തന്നെ പാരാഗ്ലൈഡിംങ്ങ്, ചില്ല് പാലത്തിലും അനുബന്ധ സാഹസിക വിനോദ ഇനങ്ങളിൽ ഏർപ്പെട്ട് ഉല്ലസിക്കുവാൻ ഇനിയും ലക്ഷകണക്കിന് വിനോദ സഞ്ചാരികൾ വാഗമണ്ണിലേയ്ക്ക് എത്തും. ഇത് മുന്നിൽ കണ്ടറിഞ്ഞ് വേണം അധികാരികളും ജാഗ്രത പുലർത്തേണ്ടത്.