നെടുംകണ്ടം മുണ്ടിയെരുമയിൽ നിന്നും കഞ്ചാവ് പിടികൂടി


ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നെടുംകണ്ടം മുണ്ടിയെരുമയിൽ നടത്തിയ പരിശോധനയിൽ 2.200 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഉടുമ്പഞ്ചോല താലൂക്കിൽ പാമ്പാടുംപാറ വില്ലേജിൽ ചേമ്പളം കരയിൽ പുതുപ്പറമ്പിൽ വീട്ടിൽ തോമസ് മകൻ ജോബിൻ (40 വയസ് ) എന്നയാളാണ് കഞ്ചാവുമായി പിടിയിലായത് .ഇന്നലെ അര കിലോഗ്രാം കഞ്ചാവുമായി നെടുംകണ്ടം പോലീസ് സ്റ്റേഷനിലും ഇയാളെ പിടികൂടിയിരുന്നു.കൂടാതെ ഒരു കൊലപാതക കേസിലും, ഒരു വധശ്രമ കേസിലും ഇയാൾ പ്രതിയാണ്.ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കൂടുതൽ വിലയ്ക്ക് ഇവിടെ വിൽക്കുകയാണ് ചെയ്യുന്നതെന്ന് ജോബിൻ മൊഴി നൽകി. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ R. P. മിഥിൻലാലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ AEI മാരായ നെബു, ഷാജി, തോമസ്, PO സിജുമോൻ, CEO മാരായ ആൽബിൻ, അരുൺ ശശി ,സിറിൽ,അജിത്ത്, ആകാശ്, WCEO അശ്വതി,CEO ഡ്രൈവർ ശശി. P. K എന്നിവർ പങ്കെടുത്തു.