Idukki വാര്‍ത്തകള്‍
സംസ്ഥാന തദ്ദേശദിനാഘോഷം: മികച്ച എക്സിബിഷൻ സ്റ്റാളിനുള്ള പുരസ്‌കാരം അടിമാലി ഗ്രാമപഞ്ചായത്തിന്


തൃശൂരിൽ നടന്ന സംസ്ഥാന തദ്ദേശദിനാഘോഷത്തിൽ സംസ്ഥാനതലത്തിൽ മികച്ച എക്സിബിഷൻ സ്റ്റാളിനുള്ള ഒന്നാം സ്ഥാനം അടിമാലി ഗ്രാമപഞ്ചായത്തിന് ലഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിൽ നിന്നും അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിലും ഭരണസമിതിഅംഗങ്ങളും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
അടിമാലി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള വിവിധ വിനോദസഞ്ചാര മേഖലകളുടെ ചിത്രങ്ങളും കാർഷിക വിപണിയുമാണ് എക്സിബിഷനിൽ ഉൾപ്പെടുത്തിയിരുന്നത്.