Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനക്കെതിരെ സിപിഐ എം 25ന് രാവിലെ 10ന് കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസ് പടിക്കൽ ഉപരോധം നടത്തും.


ഇതിനുന്നോടിയായുള്ള കട്ടപ്പന ഏരിയാതല പ്രചാരണ കാൽനട ജാഥ 19 മുതൽ 23 വരെ നടക്കും. ഏരിയ സെക്രട്ടറി മാത്യു ജോർജ് ക്യാപ്റ്റനായ ജാഥയിൽ എം സി ബിജു വൈസ് ക്യാപ്റ്റനും കെ പി സുമോദ് മാനേജരുമാണ്. ബുധൻ വൈകിട്ട് അഞ്ചിന് പുളിയൻമലയിൽ ജില്ലാ സെക്രട്ടറി സി വി വർഗീസ് ഉദ്ഘാടനം ചെയ്യും. വ്യാഴം വൈകിട്ട് അഞ്ചിന് പാറക്കടവിൽ ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യനും വെള്ളി വൈകിട്ട് അഞ്ചിന് കട്ടപ്പനയിൽ എം എം മണി എംഎൽഎയും ശനി വൈകിട്ട് വെള്ളിലാംകണ്ടത്ത് ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനനും യോഗങ്ങൾ ഉദ്ഘാടനം ചെയ്യും. ഞായർ വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം ഇരട്ടയാറിൽ ജില്ലാ കമ്മിറ്റിയംഗം വി ആർ സജി ഉദ്ഘാടനം ചെയ്യും.